ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പപ്പായ ഉത്തമം
സംസ്ഥാനത്ത് മഴ ശക്തമായതോടെ ഏവരും തണുത്തു വിറച്ചിരിക്കുകയാണ്. പകര്‍ച്ച രോഗങ്ങള്‍ പെരുകി. പനി ബാധിതരുടെ എണ്ണവും പെരുകി. ഡെങ്കിപ്പനി ബാധിച്ച് പലരും മരണത്തിന് കീഴടങ്ങി.
നൂറുകണക്കിനാളുകള്‍ വിവിധ ആശുപത്രികളില്‍ അഭയം തേടിയിരിക്കുകയാണ്. ഡെങ്കിപ്പനി വീട്ടിലാര്‍ക്കങ്കിലുമോ, ജോലിസ്ഥലത്തുള്ള ആര്‍ക്കെങ്കിലുമോ പിടിപെട്ടാല്‍ മറ്റുള്ളവര്‍ക്ക് ഭയമാണ്. എങ്ങനെ ഭയക്കാതിരിക്കും. രോഗം വന്നു കഴിയുമ്പോഴല്ലേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. എന്നാല്‍ അല്‍പ്പം മുന്‍ കരുതലും ശ്രദ്ധയുമൊക്കെയുണ്ടെങ്കില് ഡെങ്കിപ്പനിയെ അകറ്റി നിര്‍ത്താന്‍ നമുക്കു സാധിക്കും.
ഡെങ്കിപ്പനിയെ പ്രതിരോധിക്കാനായി നമ്മുിടെ വീട്ടു പരിസരത്തുതന്നെയുള്ള ചില ഔഷധങ്ങള്‍ പ്രയോജനപ്പെടുമെന്നുള്ള യാഥാര്‍ത്ഥ്യം എത്ര പേര് മനസ്സിലാക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് പപ്പായ. ഡെങ്കിപ്പനിക്കൊരു ദിവ്യ മരുന്നാണ് പപ്പായ. ഇതിലെ ഘടകങ്ങള്‍ ശരീരത്തിന്റെ ശാരീരികക്ഷമത വീണ്ടെടുത്തു തരുന്നു. മറ്റു മരുന്നിനേക്കാള്‍ വേഗത്തില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ പപ്പായയ്ക്കു ശേഷിയുണ്ട്.
രക്തത്തിലെ പ്ളേറ്റ് ലെറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് ഇടവരുത്തുന്നത്. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന ചിമോപാപിന്‍ , പാപിന്‍ എന്നീ രണ്ട് എന്‍സൈമുകള്‍ ശരീരത്തിലെ പ്ളേറ്റ് ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് വിവിധ തരത്തില്‍ പാകം ചെയ്തു കഴിക്കാവുന്നതാണ്.
പപ്പായ ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നത് രോഗികളുടെ രക്തത്തിലെ പ്ളേറ്റ് ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. അതുപോലെ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറ് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജ്യൂസിനേക്കാള്‍ ഏറെ ഗുണം ലഭിക്കും. പപ്പായ ഇലയുടെ ജ്യൂസ് ഉണ്ടാക്കാന്‍ പപ്പായയുടെ തളിരിലകള്‍ തന്നെ ശേഖരിക്കണം. ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് ഓരോ ആറു മണിക്കൂര്‍ കൂടുമ്പോഴും രണ്ട് ടേബിള്‍ സ്പൂണ്‍ വീതം പപ്പായ ഇല ജ്യൂസ് നല്‍കണം.

