മംഗോളിയക്കാര്‍ പറഞ്ഞു, “ഞങ്ങള്‍ ഒരിക്കലും ഈ ദൈവത്തെക്കുറിച്ച് കേട്ടിട്ടില്ല”, ഇന്ന് 60,000 വിശ്വാസികള്‍

Breaking News Global Middle East

മംഗോളിയക്കാര്‍ പറഞ്ഞു, “ഞങ്ങള്‍ ഒരിക്കലും ഈ ദൈവത്തെക്കുറിച്ച് കേട്ടിട്ടില്ല”, ഇന്ന് 60,000 വിശ്വാസികള്‍
ഉലാങ്ങം: നീലാകാശത്തിന്‍ കീഴില്‍ മനോഹരമായ വര്‍വ്വത നിരകളും, പുല്‍മേടുകളും കൊണ്ട് വര്‍ണ്ണ മനോഹരമായ ഒരു ചെറു രാജ്യമാണ് മംഗോളിയ.

 

ലോകത്ത് വലിപ്പത്തില്‍ 18-ാം സ്ഥാനത്താണെങ്കിലും വെറും 3.1 മില്യണ്‍ ആളുകള്‍ മാത്രമാണ് ഇവിടത്തെ മൊത്തം ജനസംഖ്യ. റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലായി പരമ്പരാഗത ജീവിത ശൈലി ഒട്ടും നഷ്ടപ്പെടുത്താതെ 21-ാം നൂറ്റാണ്ടിലും എളിയ ജീവിതം നയിക്കുന്ന സാധാരണക്കാരുടെ സ്വന്ത ദേശം.

 
രണ്ടു പതിറ്റാണ്ടു മുമ്പ് യു.എസ്സ.എസ്സ്.ആര്‍ ‍. തകര്‍ന്നു വീണ കാലത്ത് മംഗോളിയായിലും വലിയ മാറ്റം സംഭവിച്ചു. കമ്മ്യൂണിസ്റ്റ് അനുകൂല ഭരണത്തിനു തിരശ്ശീല വീഴുകയുണ്ടായി. രാജ്യത്തെ പ്രമുഖ മതവിശ്വാസികള്‍ ബുദ്ധമതക്കാരും തൊട്ടു പിന്നില്‍ ഷമാനിസവുമാണ്. മുസ്ളീങ്ങളും ക്രൈസ്തവരുമൊക്കെ പേരിനുമാത്രമായിരുന്നു ഇവിടെ.

 

മംഗോളിയ 70-വര്‍ഷത്തിലേറെക്കാലം ഒരു നാസ്തികവാദ സിദ്ധാന്തത്തിന്റെ അധീനതയിലായിരുന്നതിനാലായിരിക്കാം ഇവിടുത്തെ ജന വിഭാഗങ്ങള്‍ക്ക് മതവിശ്വാസങ്ങളോടു തീരെ താല്‍പ്പര്യമില്ലായിരുന്നു. 1990-കളുടെ മദ്ധ്യത്തില്‍ രാജ്യത്തെ ജനങ്ങളുടെ ഇടയില്‍ ചലനങ്ങള്‍ സംഭവിച്ചു തുടങ്ങി.

 

രഷ്യയിലെ മിഷണറി സംഘടനയായ മിഷന്‍ യുറാസിയ എന്ന സുവിശേഷ സംഘടന മംഗോളിയയുടെ മണ്ണിലേക്ക് സുവിശേഷത്തിന്റെ വിത്തുകളുമായി വന്നു. 1991-ലാണ് മിഷന്‍ യുറാസിയ റവ. പീറ്ററിന്റെയും അനിറ്റ ഡെയ്നീകയുടെയും നേതൃത്വത്തില്‍ സ്ഥാപിതമായത്. ഇവരുടെ നേതൃത്വത്തില്‍ പാസ്റ്റര്‍മാരും സുവിശേഷകരുമടങ്ങിയ 40 ഓളം മിഷന്‍ സംഘം മംഗോളിയായില്‍ കാലുകുത്തി.

 

അന്ന് കേവലം 10 സുവിശേഷ നിഹിത ക്രൈസ്തവരെ മാത്രം മംഗോളിയായില്‍ കാണാന്‍ കഴിഞ്ഞുള്ളു എന്നാണ് ഇപ്പോള്‍ മംഗോളിയായില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാസ്റ്റര്‍ പവല്‍ ബാര്‍സോക്കോവ് പറയുന്നത്.

 
ഇവിടുത്തെ ജനവിഭാഗം അധികവും കര്‍ഷകരും, വളര്‍ത്തു മൃഗങ്ങളെ പരിപാലിച്ചു ജീവിതം നയിക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ ജനവിഭാഗങ്ങളില്‍ 40% മുതല്‍ 45% വരെ ആളുകള്‍ക്കു മാത്രം സ്ഥിരമായി വീടുകളുള്ളു. ബാക്കിയുള്ളവര്‍ എപ്പോഴും കൂടാരങ്ങളിലാണ് താമസിക്കുന്നത്.

 

അദ്ധ്വാനശിലരും സ്നേഹ സമ്പന്നരുമായ ജനവിഭാഗങ്ങള്‍ക്കിടയില്‍ യേശുക്രിസ്തുവിനെ പരിചയപ്പെടുത്തുമ്പോള്‍ “ഞങ്ങള്‍ ഇതുവരെ സത്യദൈവത്തെത്തുറിച്ച് കേട്ടിട്ടുപോലുമില്ലെന്നാണ്” ഓരോരുത്തരും മറുപടി പറഞ്ഞതെന്ന് മിഷന്‍ പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. അവരോട് സുവിശേഷം പങ്കുവെച്ചും ബൈബിള്‍ ക്ലാസ്സുകള്‍ നടത്തിയും ക്യാമ്പുകള്‍ സംഘടിപ്പിച്ചും, കുട്ടികള്‍ക്കായി വിദ്യാഭ്യാസ പഠന സ്കൂളുകള്‍ സ്ഥാപിച്ചും ജനത്തെ ഹൃദയത്തിലേറ്റുവാങ്ങി.

 

അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കു മുമ്പില്‍ സഹായിക്കുന്നവരായിത്തീര്‍ന്നു. അങ്ങനെ യേശുക്രിസ്തുവിന്റെ ദിവ്യ സ്നേഹം അവര്‍ക്കുവേണ്ടി പങ്കുവെച്ചു.
വൈകുന്നേരങ്ങളില്‍ കൂടാരത്തിനു വെളിയിലും അകത്തുമായി സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിച്ചു. ക്രമേണ ഇത് രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശത്തേക്കും വ്യാപിപ്പിച്ചു. റഷ്യയില്‍നിന്നു കൂടുതല്‍ പാസ്റ്റര്‍മാരെയും, സുവിശേഷകരെയും എത്തിച്ച് സുവിശേഷ വിപ്ളവം തന്നെ നടത്തി.

 

ഇപ്പോള്‍ മംഗോളിയായുടെ മണ്ണില്‍ 600 ഓളം സഭാഹാളുകളുണ്ട്. 60,000-ത്തിലധികം പേര്‍ രക്ഷിക്കപ്പെട്ടു കര്‍ത്താവിനോടു ചേര്‍ന്ന് ആത്മാവിലും സത്യത്തിലും ആരാധിച്ചു വരുന്നു. അന്നു വിരലിലെണ്ണുവാന്‍ മാത്രം വിശ്വാസികളെ കണ്ട മിഷന്‍ പ്രവര്‍ത്തകര്‍ ഇന്ന് 60,000 വിശ്വാസികളെ നേടിയത് കര്‍ത്താവിന്റെ കൃപകൊണ്ടു മാത്രമാണെന്ന് മിഷന്‍ യുറാസിയ എക്സിക്യൂട്ടീവ് ഫീല്‍ഡ് ഡയറക്ടര്‍ മൈക്കിള്‍ ചെറേങ്കോവ് സന്തുഷ്ടി പ്രകടിപ്പിക്കുന്നു.

 

എന്നാല്‍ രാജ്യത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ക്രൈസ്തവരുടെ എണ്ണം 41,000 ആണ്. യഥാര്‍ത്ഥ ക്രൈസ്തവരുടെ സ്ഥിതി വിവിര കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്നുള്ളതാണ് വസ്തുത.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.