തീവ്രവാദികളുടെ തോക്കിന് കുഴലില്‍നിന്നും കര്‍ത്താവ് 50 വിശ്വാസികളെ വിടുവിച്ചത് ചുഴലിക്കാറ്റിലൂടെ
മിഡില്‍ ഈസ്റ്റ്: യേശു കര്‍ത്താവ് തന്റെ വിശുദ്ധന്മാരെ ശത്രുവിന്റെ കെണിയില്‍നിന്ന് ഈ ഊഷര മരുഭൂമിയില്‍ എത്രമാത്രം അത്ഭുതകരമായി രക്ഷിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ആഴ്ച മിഡില്‍ ഈസ്റ്റില്‍ സംഭവിച്ചത്.
‘ബൈബിള്‍സ് ഫോര്‍ മിഡ് ഈസ്റ്റ്’ എന്ന ക്രിസ്ത്യന്‍ മിനിസ്ട്രിയുടെ സ്ഥാപകനായ പാസ്റ്റര്‍ പോള്‍ സിനിരാജ് ഈ സംഭവം വിവരിക്കുന്നത് ദൈവമക്കള്‍ക്ക്, കര്‍ത്താവ് തന്നെ സ്നേഹിക്കുന്നവരെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ അവര്‍ണ്ണനീയമായ അനുഭവം ആഴത്തില്‍ മനസിലാക്കാന്‍ സാധിക്കും.
മിഡില്‍ ഈസ്റ്റില്‍ 24 ആത്മാക്കള്‍ ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് കര്‍ത്താവിനെ രക്ഷകനും ദൈവവുമായി ഹൃദയത്തില്‍ സ്വീകരിച്ചു. ഇവരെ കര്‍ത്താവിന്റെ കല്‍പ്പന പ്രകാരമുള്ള സ്നാനമേല്‍ക്കുവാനായി അറേബ്യന്‍ കടല്‍ത്തീരത്തേക്കു കൊണ്ടുപോയി.
ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണികള്‍ നിലവിലുള്ളതിനാല്‍ വളരെ രഹസ്യമായിട്ടായിരുന്നു സ്നാന ശുശ്രൂഷ അറബിക്കടലില്‍ നടത്തിയത്. രഹസ്യ ഹൗസ് ചര്‍ച്ചിലെ അംഗങ്ങള്‍ ഉള്‍പ്പെടെ സ്നാന ശുശ്രൂഷാ ചടങ്ങില്‍ പങ്കെടുക്കാനായി മൊത്തം 50 പേരുണ്ടായിരുന്നു.
കര്‍ത്താവിനെ ജലത്തില്‍ സാക്ഷീകരിച്ചശേഷം പ്രത്യേക പ്രാര്‍ത്ഥനാ യോഗവും കര്‍ത്തൃമേശയും നടത്തേണ്ടതിനായി എല്ലാവരും ഹൗസ് ചര്‍ച്ചിലേക്കു മടങ്ങുവാനായി ബസില്‍ കയറി. ബസ് യാത്ര പുറപ്പെട്ടു അല്‍പ്പം കഴിഞ്ഞപ്പോള്‍ 3 കാറുകളില്‍ നിറയെ ഇസ്ലാമിക തീവ്രവാദികളെത്തി ബസിനെ പിന്തുടര്ന്നു.
ബസ് ഡ്രൈവര്‍ ആത്മ ധൈര്യം വീണ്ടെടുത്തു ബസ്സിന്റെ വേഗത കൂട്ടി. ഈ സമയം തീവ്രവാദികളും കാറുകളുടെ വേഗത കൂട്ടി. അവര്‍ കാറില്‍നിന്നും ബസിന്റെ നേരെ വെടികളുതിര്‍ത്തു. ബസിനുള്ളിലുണ്ടായിരുന്ന ദൈവദാസന്മാരും ദൈവമക്കളും ശക്തമായി പ്രാര്‍ത്ഥിച്ചു. പൊടുന്നനവെ കര്‍ത്താവിന്റെ അത്ഭുതകരം അവിടെ പ്രവര്‍ത്തിച്ചു.
ബസിനു പിന്നിലായി കാറുകള്‍ക്കു മുന്നിലായി ശക്തമായ മണല്‍ ചുഴലിക്കാറ്റു വീശി. അന്തരീക്ഷം പൊടിപടലങ്ങള്കൊണ്ടു മൂടി. പിന്നാലെവന്ന ശത്രുക്കള്‍ക്കു മുമ്പില്‍ മാര്‍ഗ്ഗ തടസ്സമുണ്ടായി. ബസ്സിനുള്ളിലുണ്ടായിരുന്നവര് പിന്നിലേക്കു നോക്കിയപ്പോള്‍ തീവ്രവാദികളുടെ കാറുകള്‍ കാണുവാന്‍ കഴിഞ്ഞില്ല.
അവരെ കര്‍ത്താവിന്റെ ദൂതന്മാര് തടഞ്ഞു എന്നു മനസ്സിലാക്കി അവര്‍ ദൈവത്തെ സ്തുതിച്ച് സുരക്ഷിതമായ സ്ഥലത്തെത്തി വിശുദ്ധ കൂട്ടായ്മ നടത്തി ദൈവത്തെ മഹത്വപ്പെടുത്തി.
മിഡില്‍ ഈസ്റ്റില്‍ ഇത്തരത്തില്‍ നൂറുകണക്കിനു ആത്മാക്കളാണ് രക്ഷിക്കപ്പെട്ട് കര്‍ത്താവിനെ ആരാധിക്കുന്നത്. ആരാധനകളും സ്നാനശുശ്രൂഷകളും അതീവ രഹസ്യമായാണ് നടന്നു വരുന്നത്. ദൈവമക്കള് പ്രാര്‍ത്ഥിക്കുക.

