കോംഗോയില്‍ തീവ്രവാദികള്‍ 9 ക്രൈസ്തവരെ വെട്ടിക്കൊന്നു

Breaking News Global Top News

കോംഗോയില്‍ തീവ്രവാദികള്‍ 9 ക്രൈസ്തവരെ വെട്ടിക്കൊന്നു
ഒയിക്ക: മദ്ധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ 9 ക്രൈസ്തവരെ വെടിവെച്ചിട്ടശേഷം വെട്ടിക്കൊലപ്പെടുത്തി.

കിഴക്കന്‍ കോംഗോയിലെ ഒയിക്ക നഗരത്തിനു സമീപമുള്ള ക്രൈസ്തവ ഗ്രാമത്തിലെ വീടുകളില്‍ ഉറങ്ങിക്കിടന്നവരെയാണ് കൊലപ്പെടുത്തിയത്.

അലയ്ഡ് ഡെമോക്രാറ്റിക് ഫോര്‍സസ് (എഡിഎഫ്) എന്ന തീവ്രവാദി സംഘത്തില്‍പ്പെട്ട അക്രമികള്‍ അവരുടെ യൂണീഫോം ധരിച്ചുകൊണ്ട് ക്രൈസ്തവരുടെ വീടുകളില്‍ക്കയറി വെടിവെച്ചശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

5 സ്ത്രീകളും 4 പുരുഷന്മാരുമാണ് മരിച്ചത്.

ആക്രമണത്തിനു ശേഷം തീവ്രവാദികള്‍ ഇവരുടെ വീടുകള്‍ കൊള്ളയടിക്കുകയും വളര്‍ത്തു മൃഗങ്ങളെ അപഹരിച്ചുകൊണ്ടുപോവുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു സഭാ മൂപ്പനും ഉള്‍പ്പെടും. രണ്ടു മാസം മുമ്പു നടന്ന സമാനമായ ആക്രമണത്തില്‍ ഇവിടെ 30 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു.

ഈ മേഖലയിലെ ഗ്രാമങ്ങളില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. 2014 മുതല്‍ 2016 മെയ് വരെ ഇവിടെ ആയിരത്തോളം ക്രൈസ്തവര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ 1500-ലധികം ആളുകളെ തട്ടിക്കൊണ്ടുപോവുകയുമുണ്ടായി. 34,000 ആളുകള്‍ക്ക് തങ്ങളുടെ വീടും നാടും ഉപേക്ഷിച്ചു പോകേണ്ടി വന്നു. പുരുഷന്മാര്‍ ഭയന്നു വീടുവിട്ടു പോകുമ്പോള്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അതിക്രമങ്ങള്‍ക്കുപയോഗിക്കുകയാണ് പതിവ്.

കോംഗോയിലെ ജനവിഭാഗങ്ങളില്‍ 80% പേര്‍ ക്രൈസ്തവരാണ്. ഇവരില്‍ 50% പേര്‍ കത്തോലിക്കരും, 20% പേര്‍ പ്രൊട്ടസ്റ്റന്‍റു വിഭാഗക്കാരും, 10 ശതമാനം പേര്‍ ഗോത്ര വിഭാഗങ്ങളുമാണ്.

10% പേര്‍ മാത്രമാണ് മുസ്ലീങ്ങള്‍ ‍. ഇവരില്‍ ഭൂരിപക്ഷവും സുന്നി വിഭാഗക്കാരാണ്. ഇവര്‍ക്കിടയില്‍നിന്നു രൂപംകൊണ്ട തീവ്രവാദി സംഘടനയാണ് എ.ഡി.എഫ്. തീവ്രവാദികള്‍ പലപ്പോഴും കൊള്ളയ്ക്കും, പണത്തിനും വേണ്ടി മാത്രമാണ് കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്നത്. ചില ഗ്രാമങ്ങളില്‍ മാത്രമാണ് മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ളത്. ഇവിടങ്ങളിലാണ് ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.