ഇറാക്കില്‍ ക്രൈസ്തവ സ്ത്രീകള്‍ക്ക് ഭീഷണി, എല്ലാവരും ശിരോ വസ്ത്രം ധരിക്കണമെന്ന് പോസ്റ്റര്‍

Breaking News Middle East

ഇറാക്കില്‍ ക്രൈസ്തവ സ്ത്രീകള്‍ക്ക് ഭീഷണി, എല്ലാവരും ശിരോ വസ്ത്രം ധരിക്കണമെന്ന് പോസ്റ്റര്‍
ബാഗ്ദാദ് : ഇറാക്കില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങളെ അതിജീവിച്ച് നാടുവിടാതെ തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ കഴിയുന്ന ക്രൈസ്തവര്‍ക്ക് പുതിയ രീതിയിലുള്ള ഭീഷണി.

 

ഇവിടെ താമസിക്കുന്ന എല്ലാ ക്രൈസ്തവ വനിതകളും ശിരോ വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാമിക മത മൌലിക വാദികളുടെ പുതിയ ഭീഷണി. ഇതിനോടനുബന്ധിച്ച് തീവ്രവാദികളുടെ ആഭിമുഖ്യത്തില്‍ ബാഗ്ദാദിലെ വിവിധ പ്രദേശങ്ങളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചു.

 

ഡിസംബര്‍ 13-നു രാവിലെ കണ്ട പോസ്റ്ററുകളില്‍ കന്യാ മറിയത്തിന്റെ പടം എന്നു പറഞ്ഞ് ശിരോവസ്ത്രം ധരിച്ച സ്ത്രീയുടെ പടം വെച്ചുള്ള പോസ്റ്ററുകളില്‍ , കന്യാ മറിയവും ശിരോവസ്ത്രം ധരിച്ചിരുന്നുവെന്നും, പ്രവാചകന്റെ വഴി കന്യാമറിയവും തിരഞ്ഞെടുത്തിരുന്നുവെന്നും അതുകൊണ്ട് എല്ലാവരും ഇത് ആഴത്തില്‍ ചിന്തിക്കണമെന്നുമാണ് അറബിയിലെഴുതിയ പോസ്റ്ററുകളുടെ ഉള്ളടക്കം. നാടിന്റെ വിവിധ സ്ഥലങ്ങളില്‍ ഇത് ഒട്ടിച്ചിട്ടുണ്ട്.

 

കരദ, കദ്ദിമിയ, സയൌന, ഗാദിര്‍ തുടങ്ങിയ പ്രദേശങ്ങളിലും പോസ്റ്ററുകള്‍ പതിച്ചിട്ടൂണ്ട്. മുസ്ലീം സ്ത്രീകള്‍ വീടുകളിലും, പൊതു സ്ഥലങ്ങളിലും ശിരോവസ്ത്രം ധരിക്കാറുണ്ട്. എന്നാല്‍ ക്രൈസ്തവ സ്ത്രീകള്‍ ആരാധനകളിലും, പ്രാര്‍ത്ഥനകളിലും മാത്രമാണ് പൊതുവേ തലയില്‍ തുണി ഇടാറുള്ളത്.

 

ഇതിനെതിരെയാണ് മുസ്ലീം തീവ്രവാദി സംഘടനയുടെ പ്രതിഷേധം. ഇസ്ലാമിക നിയമമായ ശരിയത്ത് ക്രൈസ്തവ വനിതകളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢ പദ്ധതിയാണ് ഇതിനു പിന്നിലെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷം ക്രൈസ്തവര്‍ ആകമാനം ഭയത്തിന്റെ നിഴലിലാണ് കഴിയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.