കാണ്ഡമല്‍ കലാപം: അപ്രത്യക്ഷമായ അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്താന്‍ നിര്‍ദ്ദേശം

കാണ്ഡമല്‍ കലാപം: അപ്രത്യക്ഷമായ അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്താന്‍ നിര്‍ദ്ദേശം

Breaking News India

കാണ്ഡമല്‍ കലാപം: അപ്രത്യക്ഷമായ അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്താന്‍ നിര്‍ദ്ദേശം

ഭുവനേശ്വര്‍: ഒഡീഷയിലെ കാണ്ഡമല്‍ ജില്ലയില്‍ 2008-ലുണ്ടായ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എ.എസ്. നായിഡു കമ്മീഷന്‍ റിപ്പോര്‍ട്ട് അപ്രത്യക്ഷമായതിനെക്കുറിച്ച് അന്വേഷണം തുടങ്ങി.

സിഐഡി അന്വേഷണത്തിനാണ് മുഖ്യമന്ത്രി മോഹന്‍ ചരണ്‍മാജി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പിന്നാലെ കാണ്ഡമല്‍ ക്രൈസ്തവ സമൂഹത്തിനു നേരെ നടന്ന ആസൂത്രിത സംഘടിത ആക്രമണങ്ങളെക്കുറിച്ചുമാണ് എ.എസ്. നായിഡു കമ്മീഷന്‍ അന്വേഷിച്ചത്.

ബിജു ജനതാദള്‍ സര്‍ക്കാരിന്റെ ഭരണകാലത്തുണ്ടായ കലാപത്തെക്കുറിച്ചുള്ള അന്വേഷണ ചുമതല ഭുവനേശ്വര്‍-കട്ടക് കമ്മീഷണര്‍ക്കായിരുന്നു.

അന്ന് 45 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. 80-ഓളം ക്രിസ്ത്യന്‍ ആരാധനാലയങ്ങളും ആയിരക്കണക്കിനു വീടുകളും തകര്‍ത്തിരുന്നു.

2024-ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ഘട്ടത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് കാണാതായത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.