ഹരിയാനയില്‍ മരങ്ങള്‍ക്കും ‘വാര്‍ദ്ധക്യ പെന്‍ഷന്‍
ചണ്ഡിഗഡ്: ഇന്ത്യയില്‍ ആദ്യമായി മരങ്ങള്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷന്‍ അനുവദിച്ച് ഹരിയാന സര്‍ക്കാര്‍ . 75 വര്‍ഷത്തിനു മുകളില്‍ പ്രായമായ മരങ്ങള്‍ക്കാണ് മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ച് ശ്രദ്ധേയനാകുന്നത്.
മരങ്ങളെ സാമ്പത്തിക ഉല്‍പ്പന്നമായല്ല, ജീവനുള്ളതായി അംഗീകരിച്ചുകൊണ്ടാണ് പ്രതിവര്‍ഷം 2500 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള മരങ്ങളെ പ്രാദേശിക ജനങ്ങളുടെ സഹായത്തോടെ കണ്ടെത്തി സംരക്ഷിക്കാനാണ് തീരുമാനം.
പ്രാണവായു ദേവത പെന്‍ഷന്‍ പദ്ധതി എന്ന പേരില്‍ പരിസ്ഥിതി ദിനത്തിലാണ് മരങ്ങള്‍ക്കായുള്ള ഹരിയാന സര്‍ക്കാരിന്റെ പ്രഖ്യാപനം. ഓക്സിവന്‍ പദ്ധതിയിലൂടെ നഗരങ്ങളില്‍ മരങ്ങള്‍ കൂടുതലായി വച്ചു പിടിപ്പിക്കാനും ഒരുങ്ങുകയാണ്. മുതിര്‍ന്ന മരങ്ങള്‍ക്കായി പൈതൃക പദവിയും നല്‍കും.
മരത്തിന്റെ പ്രായം കൂടുന്നതിന് ആനുപാതികമായി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും. ആരുടെ ഭൂമിയിലാണോ മരം നില്‍ക്കുന്നത് അവര്‍ക്കാണ് പെന്‍ഷന്‍ അര്‍ഹത. സ്വകാര്യ സ്ഥലത്താണെങ്കില്‍ അതിന്റെ ഉടമയ്ക്കു ലഭിക്കുന്ന പണം ഉപയോഗിച്ച് മരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയ ബോര്‍ഡ് സ്ഥാപിക്കാനും തണലില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കുവാനും രോഗബാധ തടയുവാനുള്ള മരുന്നുകള്‍ക്കും ഈ പണം വിനിയോഗിക്കാം.
പൈതൃക മരങ്ങള്‍ വെട്ടുകയോ കേടു വരുത്തുകയോ ചെയ്താല്‍ തടവും പിഴയും ശിക്ഷയായി ലഭിക്കും.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് https://wa.me/message/MW5BBTC6YW7WJ1 ***


Comments are closed.