ചൂടിനെ പ്രതിരോധിക്കാന്‍ മനുഷ്യ റഫ്രിജറേറ്റര്‍
ടോക്കിയോ: വേനല്‍ക്കാലത്ത് ചൂട് സഹിക്കാതെ വരുമ്പോള്‍ ഫ്രിഡ്ജിനകത്ത് കേറി ഇരുന്നാല്‍ കൊള്ളാം എന്ന് തമാശയായി പലരും പറയാറുണ്ട്.
ആ തമാശകള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ജപ്പാന്‍കാര്‍. വെറും 5-10 മിനിറ്റിനുള്ളില്‍ ശരീരം കൂളാക്കാനുള്ള മനുഷ്യ റഫ്രിജറേറ്റര്‍ നിര്‍മ്മിച്ചിരിക്കുകയാണ് എസ്ഡിആര്‍എസ് എന്ന ജപ്പാനീസ് കമ്പനി. ഡോ. ഹീമാന്‍ ബോക്സ് എന്നാണ് ഇതിനിട്ടിരിക്കുന്ന പേര്.
നിര്‍മ്മാണ തൊഴിലാളികളടക്കം തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ് പുതിയ ഉപകരണം.
9 ലക്ഷം രൂപയാണ് വില. ഒരാള്‍ക്ക് കസേരയിലരിക്കാന്‍ പാകത്തിനുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ക്യാബിന് അടിസ്ഥാന താപനില 15 ഡിഗ്രി സെല്‍ഷ്യസ് പ്രത്യേക നോസിലുകളില്‍നിന്ന് 5 ഡിഗ്രി സെല്‍ഷ്യസിലെത്തുന്ന തണുത്ത കാറ്റ് നേരിട്ട് തലയിലേക്കും കഴുത്തിലേക്കും വീശും.
20 മിനിറ്റ് ആകുമ്പോള്‍ ഓട്ടോമാറ്റിക് ആയി ഓഫ് ആകും. 100 വാള്‍ട്ട് പവര്‍ സപ്ളൈയിലാണ് പ്രവര്‍ത്തനം. 293 കിലോഗ്രാമാണ് ഭാരം.
സ്ഥലം മാറ്റിവെയ്ക്കാന്‍ പാകത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

