പെട്രോളിനേക്കാള്‍ വിലക്കുറവ്: ഇ 85 ഇന്ധനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 85 ശതമാനം എഥനോള്‍ ചേര്‍ത്ത ഇന്ധനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍.
ഇത്തരം ഇന്ധനങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്പുരി അറിയിച്ചു.
ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇ 85 ഇന്ധനത്തില്‍ 85 ശതമാനം എഥനോള്‍ ആയിരിക്കും കലര്‍ത്തുക. ഇതിന് അനുയോജ്യമായി വാഹനങ്ങളില്‍ ഇത്തരം ഇന്ധനങ്ങള്‍ ഉപയോഗിക്കാം.
പെട്രോളിയത്തിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഇത് ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഇല്ക്ട്രിക് വാഹനത്തേക്കാള്‍ മലിനീകരണം കുറഞ്ഞ ഇന്ധനമായാണ് ഇ 85നെ കണക്കാക്കിയിരിക്കുന്നതിനാല്‍ രാജ്യത്ത് 50 ശതമാനം വാഹനങ്ങള്‍ ഫ്ളെക്സ് ഫ്യുവലിലേക്ക് മാറിയാല്‍ എഥനോളിന്റെ ആവശ്യം 311.8 കോടി ലിറ്ററായി ഉയരും.
ഇത് രാജ്യത്തെ കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.

