2025-ലെ കാട്ടുതീ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമാണെന്ന് ഗവേഷകര്‍
2025-ല്‍ വിവിധ രാജ്യങ്ങളിലുണ്ടായ കാട്ടുതീ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായി മാറിയെന്ന് ഗവേഷകര്‍.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കത്തിനശിച്ച ഭൂമിയുടെ വിസ്തൃതി കുറവാണെങ്കിലും കടുത്ത ഉഷ്ണ തരംഗം മൂലം തീ ജനവാസ മേഖലകളെയും വന്‍ നഗരങ്ങളെയും നേരിട്ട് ബാധിച്ചതായാണ് കണക്കുകൂട്ടുന്നത്.
അമേരിക്കയിലെ ലോസ് ആഞ്ചലസ് ബേസിനിലുണ്ടായ കാട്ടുതീകള്‍ മാത്രം വരുത്തിവെച്ച നാശനഷ്ടം 140 ബില്യണ്‍ ഡോളറാണ്. ഇത് ലോക ചരിത്രത്തിലെ അഞ്ചാമത്തെ പ്രകൃതി ദുരന്തമായി രേഖപ്പെടുത്തി.
2025-ല്‍ ലോകത്തുണ്ടായ ആകെ പ്രകൃതി ദുരന്ത ഇന്‍ഷുറന്‍സ് ക്ളെയിമുകളില്‍ 38 ശതമാനവും കാട്ടുതീ മൂലമുള്ളതായിരുന്നു.
യു.എസില്‍ മാത്രം 18,000 ത്തിലധികം വീടുകളും ബിസിനസ് സ്ഥാപനങ്ങളും ചാരമായി. യൂറോപ്യന്‍ ഫോറസ്റ്റ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ കണക്കനുസരിച്ച് 25 രാജ്യങ്ങളിലായി 10.7 ലക്ഷം ഹെക്ടര്‍ പ്രദേശം കത്തിയമര്‍ന്നു.
സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ കടുത്ത ഉഷ്ണ തരംഗ പ്രതിസന്ധി ഇരട്ടിയായി.
കാനഡയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് വന്‍തോതില്‍ കാര്‍ബണ്‍ പുറന്തള്ളുകയുണ്ടായി.
ദക്ഷിണ കൊറിയ, റഷ്യ മുതലായ പ്രമുഖ രാജ്യങ്ങളിലും വന്‍ തോതില്‍ കാട്ടുതീ ഉണ്ടായി.

