വ്യാജവാര്‍ത്തകള്‍ ഇനി എളുപ്പം കണ്ടെത്താനായി എഐ സംവിധാനവുമായി ഗ്വാളിയോര്‍ ഗവേഷകര്‍

വ്യാജവാര്‍ത്തകള്‍ ഇനി എളുപ്പം കണ്ടെത്താനായി എഐ സംവിധാനവുമായി ഗ്വാളിയോര്‍ ഗവേഷകര്‍

Breaking News India

വ്യാജവാര്‍ത്തകള്‍ ഇനി എളുപ്പം കണ്ടെത്താനായി എഐ സംവിധാനവുമായി ഗ്വാളിയോര്‍ ഗവേഷകര്‍

ഗ്വാളിയോര്‍: ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ അതീവ കൃത്യതയോടെ കണ്ടെത്താനായി സഹായിക്കുന്ന പുതിയ എഐ സംവിധാനം വികസിപ്പിച്ച ഗ്വാളിയറിലെ എബിവി-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഗവേഷകര്‍ ടെക്സ്റ്റ് വിശകലനം, ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ്, ഫബി ലോജിക് എന്നിവ സംയോജിപ്പിച്ചാണ് എഫ്2എംഡി-ഐറ്റി (ഫസി ഫേക്ക് ഇന്ത്യന്‍ ന്യൂസ് ഡിറ്റക്ഷന്‍ യൂസിംഗ് ഇമേജസ് ആന്‍ഡ് ടെക്സ്റ്റ്) എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതിക സംവിധാനം പ്രവര്‍ത്തിക്കുന്നത്.

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വ്യാജ വാര്‍ത്തകളുടെ സ്വാധീനം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോള്‍ ഇരകളായവര്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കാതെ വരുന്നു.

ഇതിനെ നേരിടാനായാണ് ഗവേഷകര്‍ ഒരു മള്‍ട്ടി മോഡല്‍ എഐ മാതൃക രൂപകല്‍പ്പന ചെയ്തത്. വാര്‍ത്താ ലേഖനങ്ങളിലെ ഉള്ളടക്കവും അവയോടൊപ്പം നല്‍കുന്ന ചിത്രങ്ങളും ഒരേ സമയം വിശകലനം ചെയ്യുന്നതാണ് ഈ മാതൃക.

പാഠഭാഗത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ “ഡി സ്റ്റില്‍ ബെര്‍ട്ട” എന്ന ലാംഗ്വേജ് പ്രോസ്സസിംഗ് മോഡലും ചിത്രങ്ങളിലെ സവിശേഷതകള്‍ മനസ്സിലാക്കാനായി റെസ്ബാറ്റ് 50 എന്ന ഡീപ് ലേണിംഗ് ഇമേജ് സംവിധാനവുമാണ് ഉപയോഗിക്കുന്നത്.

തുടര്‍ന്ന് ഇവയെ അറ്റന്‍ഷന്‍ മെക്കാനിസം ഉപയോഗിച്ച് സംയോജിപ്പിക്കുകയും ഒടുവില്‍ അഡാപ്റ്റീവ് ന്യൂറോഫസി ഇന്‍ഫറന്‍സ് സിസ്റ്റംവഴി ഒരു വാര്‍ത്ത വ്യാജമാണോ അതോ യഥാര്‍ത്ഥ്യമാണോ എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.