ആഗോള പ്രതിരോധ ചിലവില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്
ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിരോധ ചിലവ് വഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്.
അമേരിക്ക, ചൈന, റഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ പിന്നിലാണ് ഇന്ത്യ. പട്ടികയിലുള്ള 40 രാജ്യങ്ങളില്‍ പാക്കിസ്ഥാന് 31-മത്തെ സ്ഥാനത്താണ്.
ആഗോള പ്രതിരോധ പ്രവണതകള്‍ നിരീക്ഷിക്കുന്ന സ്റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യട്ടിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടു പ്രകാരം 2025-ല്‍ ഇന്ത്യ പ്രതിരോധ മേഖലയ്ക്കായി 92.1 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചു.
മുന്‍ വര്‍ഷത്തേക്കാള്‍ 8.9 ശതമാനം വര്‍ദ്ധനവ്.
ലോകത്തെ ആകെ സൈനിക ചിലവിന്റെ 3.2 ശതമാനവും ഇന്ത്യയുടെ വിഹിതമാണ്.

