ലോകത്ത് ആദ്യമായി യിസ്രായേലി നേത്ര ശസ്ത്രക്രീയ കമ്പനി റോബോട്ടിക് തിമിര ശസ്ത്രക്രിയ നടത്തി.
യിസ്രായേലി നേത്ര കമ്പനിയായ ഫോര്‍സൈറ്റ് തങ്ങളുടെ ജാസ്പര്‍ പ്ളാറ്റ്ഫോം, ജനറല്‍ അനസ്തേഷ്യ ഇല്ലാതെ ലോകത്തിലെ ആദ്യത്തെ പൂര്‍ണ്ണമായും റോബോട്ടിക് തിമിര ശസ്ത്രക്രീയ പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചു.
ഈ പ്രക്രീയയ്ക്ക് ആഗോള തലത്തില്‍ നേത്ര പരിചരണ സേവനങ്ങളിലേക്കുള്ള പ്രവേശനം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി പറഞ്ഞു.
മനിലയിലെ ഏഷ്യന്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. റോബര്‍ട്ട് എഡ്വേര്‍ഡ് ടി. ആങ് പ്രിസിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായി സേവനമനുഷ്ടിച്ചുകൊണ്ട് ഡോ. അലക്സ് റാപ്പോവേര്‍ട്ടാണ് ശസ്ത്രക്രീയ നടത്തിയത്.
ആധുനിക തിമിര ശസ്ത്രക്രീയയ്ക്കുള്ള സ്റ്റാന്‍ഡാര്‍ഡ് രീതിക്കനുസൃതമായാണ് ഈ നടപടിക്രമം പൂര്‍ത്തിയാക്കിയതെന്ന് ഫോര്‍സൈറ്റ് പറഞ്ഞു.
തിമിര ശസ്ത്രക്രീയ എന്നത് ഒരു സാധാരണ വൈദ്യ ശസ്ത്ര പ്രക്രീയയാണ്. ഇത് കാഴ്ച ഒപ്റ്റിമൈസ് ചെയ്യുന്നതിനോ പുനസ്ഥാപിക്കുന്നതിനോ വേണ്ടി ഒരു തെളിഞ്ഞ കൃത്രിമ ലെന്‍സ് ഉപയോഗിച്ച് മൂടല്‍ മഞ്ഞുള്ള കണ്ണ് ലെന്‍സ് (തിമിരം) മാറ്റി സ്ഥാപിക്കുന്നു.
ഫോര്‍സൈറ്റ് പറയുന്ന പ്രകാരം ലോകത്തെമ്പാടുമുള്ള 600 ദശലക്ഷത്തിലധികം ആളുകള്‍ക്ക് തിമിര ശസ്ത്രക്രീയ ആവശ്യമാണ്.

