ഇവാ. നിക്ക് വ്യുജിസിസ് ദൈവത്തിനു നന്ദി പറയുന്നു, ഉക്രൈനില്‍ 4 ലക്ഷം പേര്‍ ക്രിസ്തുവിങ്കലേക്കു വന്നതില്‍

Breaking News Global Top News

ഇവാ. നിക്ക് വ്യുജിസിസ് ദൈവത്തിനു നന്ദി പറയുന്നു, ഉക്രൈനില്‍ 4 ലക്ഷം പേര്‍ ക്രിസ്തുവിങ്കലേക്കു വന്നതില്‍
ക്വീവ്: ലോകപ്രശസ്ത സുവിശേഷകന്‍ നിക്ക് വ്യുജിസിസ് സര്‍വ്വശക്തനായ ദൈവത്തിനു നന്ദി പറഞ്ഞു, ഉക്രൈനില്‍ വച്ചു നടത്തപ്പെട്ട മെഗാ ക്രൂസേഡില്‍ 4 ലക്ഷം ആളുകള്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റു പറഞ്ഞ് കര്‍ത്താവായ യേശുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന്.

 

റഷ്യയില്‍ കഴിഞ്ഞ മാസം 40 മണിക്കൂറോളം സുവിശേഷ യോഗങ്ങളില്‍ പ്രസംഗിച്ചതിനിടയില്‍ ഉക്രൈനിലും യോഗം നടത്തുവാന്‍ ദൈവം ഇടയാക്കി. ഉക്രൈനിലെ ക്വീവിലെ തെരുവുകളില്‍ നടത്തിയ സുവിശേഷ യോഗങ്ങളില്‍ ഏകദേശം 8 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തിരുന്നത്.

 

യൂറോപ്പില്‍ തന്റെ മിനിസ്ട്രിയോടനുബന്ധിച്ചു നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള യോഗങ്ങളായിരുന്നു ഇതെന്ന് നിക്ക് കരുതുന്നു. നിക്ക് വ്യുജിസിസ് (33) സ്ഥാപകനും പ്രസിഡന്റുമായ ലൈഫ് വിത്തൌട്ട് നിംസ് എന്ന സുവിശേഷ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലായിരുന്നു സുവിശേഷ യോഗങ്ങള്‍ നടത്തിയത്. തന്റെ സഹ ശുശ്രൂഷകനുമായി റഷ്യയിലും ഉക്രൈനിലുമെത്തിയ നിക്ക് സുവിശേഷ പ്രസംഗത്തിലൂടെ അനേകരുടെ ഹൃദയം കീഴടക്കുകയുണ്ടായി.

 
ഓസ്ട്രേലിയായിലെ മെല്‍ബണില്‍ 1982-ല്‍ ജനിച്ച നിക്കിന് ജന്മനാതന്നെ കൈകാലുകളില്ലായിരുന്നു. വൈദ്യലോകത്തിനുതന്നെ അത്ഭുതമായിത്തീര്‍ന്ന നിക്ക് തന്റെ ജീവിതത്തില്‍ ആദ്യമൊക്കെ പതറിയിരുന്നു. തന്നെപ്പറ്റി മാതാപിതാക്കള്‍ക്കുപോലും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ വിദ്യാഭ്യാസത്തിനുശേഷം
19-ാം വയസ്സില്‍ സുവിശേഷ പ്രസംഗം ആരംഭിച്ചു.

 

2008-ല്‍ അമേരിക്കയിലെത്തി, കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് ലൈഫ് വിത്തൌട്ട് നിംസ് എന്ന സുവിശേഷ മിനിസ്ട്രി സ്ഥാപിച്ചു. നൂറുകണക്കിനു സഹപ്രവര്‍ത്തകര്‍ നിക്കിനൊപ്പമുണ്ട്.
ഇതുവരെ 63 രാജ്യങ്ങളില്‍ സുവിശേഷ യാത്രകള്‍ നടത്തി. കോടിക്കണക്കിനു ആളുകളോടു സുവിശേഷം പ്രസംഗിച്ചു. ഇരു കൈകളും കാലുകളുമില്ലാത്ത നിക്ക് പരസഹായത്തോടെയാണ് വേദിയിലെത്തുന്നത്. പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ടാണ് പ്രസംഗിക്കുകയും രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്.

 

ഇതിനോടകം നിരവധി സ്കൂളുകള്‍ ‍, ആരാധനാലയങ്ങള്‍ ‍, ജയിലുകള്‍ ‍, അനാഥാലയങ്ങള്‍ ‍, ആശുപത്രികള്‍ ‍, സ്റ്റേഡിയങ്ങള്‍ ‍, തെരുവോരങ്ങള്‍ ‍, ആളുകളുമായി പ്രത്യേകം അഭിമുഖങ്ങള്‍ എന്നിവയിലൂടെ കര്‍ത്താവിന്റെ മഹത്വമേറിയ സുവിശേഷം പങ്കുവെയ്ക്കുകയുണ്ടായി.

 

വൈകല്യങ്ങളെ തോല്‍പ്പിച്ച് ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുത്തു കര്‍ത്താവിനെ ശുശ്രൂഷിക്കുകയാണ് ഈ 33 കാരനായ സുവിശേഷകന്‍ ‍. രാവെന്നോ, പകലെന്നോ, രാജ്യങ്ങളെന്നോ വ്യത്യാസമില്ലാതെ വിശ്രമമില്ലാതെ നിക്ക് സഞ്ചരിക്കുകയാണ് ലോകത്തിലുള്ള സര്‍വ്വ സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുവാന്‍ ‍.

1 thought on “ഇവാ. നിക്ക് വ്യുജിസിസ് ദൈവത്തിനു നന്ദി പറയുന്നു, ഉക്രൈനില്‍ 4 ലക്ഷം പേര്‍ ക്രിസ്തുവിങ്കലേക്കു വന്നതില്‍

Leave a Reply

Your email address will not be published.