ഭക്ഷ്യക്ഷാമം ഉണ്ടായപ്പോള്‍ ചില റഷ്യന്‍ പട്ടാളക്കാര്‍ നരഭോജനം നടത്തിയെന്ന് യുക്രൈന്‍ വാദം

ഭക്ഷ്യക്ഷാമം ഉണ്ടായപ്പോള്‍ ചില റഷ്യന്‍ പട്ടാളക്കാര്‍ നരഭോജനം നടത്തിയെന്ന് യുക്രൈന്‍ വാദം

Asia Breaking News

ഭക്ഷ്യക്ഷാമം ഉണ്ടായപ്പോള്‍ ചില റഷ്യന്‍ പട്ടാളക്കാര്‍ നരഭോജനം നടത്തിയെന്ന് യുക്രൈന്‍ വാദം

യുക്രൈന്‍ അധിനിവേശത്തില്‍ പങ്കെടുത്ത നിരവധി റഷ്യന്‍ സൈനികര്‍ ബക്ഷ്യക്ഷാമം മൂലം നരഭോജനം നടത്തിയതായി യുക്രൈന്‍ സൈനിക ഇന്റലിജന്‍സില്‍നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച് ദി സണ്‍ഡേ ടൈംസ് പത്രം.

ഇതു സംബന്ധിച്ച് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് മാധ്യമങ്ങള്‍ വൈറലാക്കി. കുറഞ്ഞത് അഞ്ച് സംഭവങ്ങളിലെങ്കിലും റഷ്യന്‍ സൈനികര്‍ അവരുടെ സഹപ്രവര്‍ത്തകരെ ഭക്ഷിച്ചു.

മോഡേണ്‍.അസ് റിപ്പോര്‍ട്ട് അനുസരിച്ച് സെണെറ്റെക്സ് മേഖലയിലെ മിര്‍നോഗ്രാഡിനു സമിപം 2025 നവംബറില്‍ നടന്ന ഒരു സംഭവമാണിത്.

ഹാജരാക്കിയ തെളിവുകള്‍ പ്രകാരം റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ‘മുടന്തന്‍’ എന്ന കോള്‍ ചിഹ്നമുള്ള ഒരു കാലാള്‍ പടയാളി രണ്ട് സഹ സൈനികരെ കൊലപ്പെടുത്തി അവരില്‍ ഒരാളുടെ കാല്‍ തിന്നാന്‍ ശ്രമിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ ‘മോസ്റ്റ്’ എന്ന കോള്‍ ചിഹ്നമുള്ള ഒരു സൈനികന്‍ തന്റെ കമാന്‍ഡറോഡ് ഒരു സഹോദരന്‍ മനുഷ്യ മാംസം ഭക്ഷിക്കുന്നു എന്ന് പരാതിപ്പെട്ടു.

2025 ഒക്ടോബറില്‍ 1437-മത്തെ മോട്ടോര്‍ റൈഡ്സ് റൈഫിള്‍ റെജിമെന്റില്‍ കമാന്‍ഡര്‍ ഒരു കീഴുദ്യോഗസ്ഥനായ സൈനികനെതിരെ ഇതേ പ്രവര്‍ത്തി ആരോപിച്ച് മനുഷ്യരെ ഭക്ഷിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.

മറ്റൊരു സന്ദേശത്തില്‍ 55-മത്തെ മോട്ടോര്‍ റൈഡ്സ് റൈഫിള്‍ ബ്രിഗേഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് മദ്യത്തിനും മയക്കുമരുന്നിനും പുറമേ നരഭോജനം വ്യക്തമായി നിരോധിച്ചുകൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചു.

ഭക്ഷ്യ ക്ഷാമത്തെക്കുറിച്ച് പരാതിപ്പെടുന്ന പിടിക്കപ്പെടുന്ന രഷ്യന്‍ സൈനികരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്ന് യുക്രേനിയന്‍ അനുകൂല ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.