എടിഎമ്മില്‍നിന്നും പണം കിട്ടിയില്ല; അക്കൌണ്ടില്‍ 10,000 രൂപ കുറഞ്ഞു. നിയമ പോരാട്ടത്തില്‍ കിട്ടിയത് 3 ലക്ഷം രൂപ
9 വര്‍ഷം മുമ്പ് എടിഎമ്മില്‍നിന്ന് പിന്‍വലിക്കാനായി ശ്രമിച്ച് 10,000 രൂപാ നഷ്ടപ്പെട്ട കേസില്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ യുവാവിനു ലഭിച്ചത് 3 ലക്ഷം രൂപ.
2017 ഫെബ്രുവരിയില്‍ എസ്ബിഐ എടിഎമ്മില്‍ 10,000 രൂപ പിന്‍വലിക്കാനായി യുവാവ് എത്തി.എടിഎമ്മില്‍നിന്നും പണം ലഭിച്ചില്ല.
എന്നാല്‍ ബാങ്ക് അക്കൌണ്ടില്‍നിന്നും 10,000 കുറഞ്ഞു. ഉടന്‍തന്നെ അദ്ദഹം ബാങ്ക് ഓഫ് ബറോഡയില്‍ രേഖാമൂലം പരാതി നല്‍കുകയും റിസര്‍വ്വ് ബാങ്കിനെ സമീപിക്കുകയും ചെയ്തു.
പണം പിന്‍വലിക്കാന്‍ ശ്രമിച്ച സമയത്തെ സിസി ടിവി ദൃശ്യങ്ങള്‍ക്കായി വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയെങ്കിലും അധികാരികളില്‍നിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ല.
തുടര്‍ന്ന് അദ്ദേഹം ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. എടിഎം എസ്ബിഐയുടേതാണെന്നും ഇടപാട് വിജയകരമാണെന്നുമാണ് ബാങ്ക് കോടതിയില്‍ വാദിച്ചത്.
എന്നാല്‍ ഇടപാട് പരാജയപ്പെട്ടില്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ബാങ്കിനുണ്ടെന്ന് നിരീക്ഷിച്ച കോടതി ഈ വാദങ്ങളെ തള്ളി.
ആര്‍ബിഐ ചട്ടപ്രകാരം ഇടപാട് പരാജയപ്പെട്ടാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ തുക ഉപഭോക്താവിന് തിരികെ നല്‍കേണ്ടതുണ്ട്.
ഇതുപ്രകാരം ബാങ്ക് 10,000 രൂപ ഒമ്പത് ശതമാനം വാര്‍ഷിക പലിശ സഹിതം നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ പരാതി പരിഹരിക്കാന്‍ വൈകിയ ഓരോ ദിവസത്തിനും 100 രൂപാ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ക്കശ നില കോടതി മുന്നോട്ടു വച്ചു.
2026 ഫെബ്രുവരി ആയപ്പോഴേക്കും വൈകിയ ദിവസങ്ങളുടെ എണ്ണം 3288 ആയി. കണക്കു പ്രകാരം യുവാവിന് 3,28,800 രൂപ വിധിച്ചു.
പിഴ തുകയ്ക്കു പുറമേ മാനസിക വിഷമത്തിനും 3000 രൂപയും കോടതി ചിലവിനായി 2000 രൂപയും ബാങ്ക് നല്‍കണം.

