യേശുവിന്റെ ചരിത്രം ആദ്യമായി ടവി സ്ക്രീനില്‍ എത്തിച്ച ബിബിസി പരമ്പരയ്ക്ക് 70 ആണ്ട്.
യേശുവിന്റെ ചരിത്രം ആദ്യമായി ടെലിവിഷന്‍ സ്ക്രീനില്‍ കാണിച്ച ബിബിസിയുടെ മിനി പരമ്പരയ്ക്ക് 70 ആണ്ട്. ‘ജീസസ് ഓഫ് നാസറേത്ത്’ എന്ന പരമ്പര നിര്‍മ്മിച്ച് മിനി സീരിസ് സംപ്രേഷണം ചെയ്തത് യേശുവിന്റെ ജീവിത ചരിത്രത്തിന്റെ ആദ്യ ചിത്രീകരണമായിരുന്നു.
ലോകത്തിലെ ആദ്യത്തെ ടെലിവഷന്‍ പ്രക്ഷേപണം 1936-ല്‍ ബിബിസി നടത്തി. അക്കാലത്ത് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ടെലിവിഷനുകള്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ 1953-ല്‍ രാജ്ഞിയുടെ കിരീട ധാരണത്തിനും മുമ്പും ശേഷവും ടി വി വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായി.
1954-ല്‍ യേശുവിന്റെ ജീവിതത്തെ നാടകീയമാക്കുന്ന എട്ട് ഭാഗങ്ങളുള്ള ഒരു സീരിയല്‍ നിര്‍മ്മിക്കാനുള്ള ആശയം ബിബിസിക്ക് ഉണ്ടായി. ബ്രിട്ടീഷ് ടെലിവിഷനില്‍ ഇത് ആദ്യമായിട്ടായിരുന്നു. കുട്ടികള്‍ക്കായി സൃഷ്ടിച്ച ഈ പരമ്പര ഞായറാഴ്ച കുട്ടികളുടെ മണിക്കൂര്‍ സ്ളോട്ടില്‍ പ്രദര്‍ശിപ്പിക്കേണ്ടതായിരുന്നു.
ബിബിസി കുട്ടികളുടെ സംപ്രേക്ഷകയായ ഒരു പരിചയ സമ്പന്നയായിതീര്ന്ന ജോയ് ഹാരിംഗ്ടണ്‍ ബിബിസി സ്കൂളുകളുടെ മതപ്രക്ഷേപണത്തിന്റെ തലവനായ റവ. റോബര്‍ട്ട് വാള്‍ട്ടണ്‍, ബിബിസി മത പ്രക്ഷേപണത്തിന്റെ തലവനായ റവ. റോയി എന്നിവരുമായി കൂടിയാലോചിച്ച് മത വിഷയങ്ങള്‍ സൂഷ്മമായി തയ്യാറെടുപ്പിനുശേഷം അവര്‍ പരമ്പര എഴുതുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തു.
ജോയ് ഹാരിംഗ്ടണിന്റെ തിരക്കഥ അധിനിവേശ രാജ്യത്ത് താമസിക്കുന്ന 12 വയസുള്ള ഒരു ആണ്‍കുട്ടി മുതല്‍ പുനരുത്ഥാനം വരെയുള്ള യേശുവിന്റെ ജീവിതം വരച്ചു കാട്ടുന്നു.
മുഴുവന്‍ പരമ്പരയും ആധികാരികത ലഭിക്കാനായി. 1955-ലെ വസന്ത കാലത്ത് ഗലീലയിലും യെരുശലേമിലും ഒക്കെ ചിത്രീകരണം നടത്തി. ബൈബിള്‍ കിംഗ് ജെയിംസ് പതിപ്പിന്റെ പുരാതന ഭാഷയ്ക്കു പകരം സാധാരണ ദൈനംദിന ഇംഗ്ളീഷ് ഭാഷയിലാണ് സംസാരിച്ചത്.
യേശുവായി ടോം ഫ്ളെമിംഗ്, മേരി മഗ്ദലയായി ബാര്‍ബറ ലോട്ട്, യോഹന്നാനായി മൈക്കല്‍ ബ്രയന്റ്, യൂദാസായി ആന്റി ജേക്കബ്സ്, പീലാത്തോസായി അലന് വിറ്റ്ലി തുടങ്ങിയ അഭിനയ പ്രതിഭകള്‍ അണി നിരന്നു.
1956-ല്‍ നീണ്ട എപ്പിസോഡുകളായി ഈ പരമ്പര ഫെബ്രുവരി 12-ന് ആരംഭിച്ച് ഈസ്റ്റര്‍ ഞായറാഴ്ച അവസാനിക്കുന്ന ഞായറാഴ്ച വരെ വൈകുന്നേരം 5.20-നു സംപ്രേഷണം ചെയ്തു.
യേശുവിന്റെ ബാല്യകാലം മുതല്‍ ഉയിര്ത്തെഴുന്നേല്പ് വരെയുള്ള സംഭവ കഥയാണ് ചിത്രീകരിച്ചിരിക്കുന്നത്.

