വംശീയ വിവാദങ്ങള്‍ക്കിടിയിലും ട്രംപിന്റെ പരിപാടിയില്‍ പിന്തുണച്ച് കറുത്ത വര്‍ഗ്ഗക്കാരായ ക്രിസ്ത്യന്‍ പ്രമുഖര്‍

വംശീയ വിവാദങ്ങള്‍ക്കിടിയിലും ട്രംപിന്റെ പരിപാടിയില്‍ പിന്തുണച്ച് കറുത്ത വര്‍ഗ്ഗക്കാരായ ക്രിസ്ത്യന്‍ പ്രമുഖര്‍

Breaking News USA

വംശീയ വിവാദങ്ങള്‍ക്കിടിയിലും ട്രംപിന്റെ പരിപാടിയില്‍ പിന്തുണച്ച് കറുത്ത വര്‍ഗ്ഗക്കാരായ ക്രിസ്ത്യന്‍ പ്രമുഖര്‍

വാഷിംഗ്ടണ്‍: മുന്‍ യു.എസ്. പ്രസിഡന്റ് ബറാക്ക് ഒബാമയെയും പത്നി മിഷെല്‍ ഒബാമയെയും കാട്ടിലെ പ്രൈമേറ്റുകളായി ചിത്രീകരിച്ചതിന് വ്യാപകമായി അപലപിക്കപ്പെട്ട ഒരു സോഷ്യല്‍ മീഡിയ വീഡിയോ വൈറലാകുകയും പിന്നീട് ഇല്ലാതാകുകയും ചെയ്തതിന് ഇരു കക്ഷികളുടെയും നിമര്‍ശനമം നേരിട്ടതിന് ദിവസങ്ങള്‍ക്കുശേഷം നിരവധി കറുത്ത വര്‍ഗ്ഗക്കാരായ ക്രിസ്ത്യന്‍ നേതാക്കള്‍ ബുധനാഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിന്തുണ നല്‍കി.

കറുത്തവരുടെ ചരിത്ര മാസത്തോടനുബന്ധിച്ച് വൈറ്റ് ഹൌസില്‍ നടന്ന ഒരു സ്വീകരണത്തില്‍ പ്രസംഗകര്‍ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് ബൈബിള്‍ വാക്യങ്ങള്‍ മൂലം പരമാര്‍ശിച്ചു. ദൈവം അദ്ദേഹത്തെ ഒരു പ്രത്യേക കാലത്തേക്കു അധികാരത്തില്‍ നിയമിച്ചിട്ടുണ്ടെന്ന് ഓര്‍പ്പിച്ചു.

ഞങ്ങള്‍ കറുത്തവരുടെ ചരിത്ര മാസം ആഘോഷിക്കുന്നു. അവരുടെ പാരമ്പര്യം തുടര്‍ന്നുകൊണ്ട് ഞങ്ങള്‍ക്ക് മുമ്പ് വന്നവരുടെ ഓര്‍മ്മകളെ ഞങ്ങള്‍ ആദരിക്കുന്നു. ട്രംപ് പറഞ്ഞു.

ബോക്സര്‍ മൈക്ക് ടൈസണ്‍, റാപ്പര്‍ നിക്കി മിനാജ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ കറുത്തവര്‍ഗ്ഗക്കാരായ പിന്തുണക്കാരുടെ പേരുകള്‍ അദ്ദേഹം എടുത്തു പറഞ്ഞു.

കറുത്ത വര്‍ഗ്ഗ സമൂഹത്തിനു ഗുണം ചെയ്തതായി അദ്ദേഹം പറഞ്ഞു. നയങ്ങള്‍ എടുത്തുകാട്ടി സംസാരിച്ചു. ഫസ്റ്റ് സ്റ്റെപ്പ് ആക്ട് ടിപ്പുകള്‍ക്ക് ഫെഡറല്‍ ആദായ നികുതി ഒഴിവാക്കല്‍ എന്നിവ ഇതില്‍ പ്രധാനമായത്.

വിശ്വാസം, വീണ്ടെടുപ്പ്, ദൈവിക ഉദ്ദേശം എന്നീ വിഷയങ്ങള്‍ക്ക് നിരവധി പ്രസംഗകര്‍ ഊന്നല്‍ നല്‍കി.

ആലീസ് മാരി ജോണ്‍സണ്‍, സെന്‍ കാര്‍ബണ്‍, സ്കോട്ട് ടര്‍ണര്‍, സെന ടിം സ്കോട്ട്, ജോണ്‍ ജെയിംസ്, പാസ്റ്റര്‍ ഡാരല്‍ സ്കോട്ട്, ലിയോ ജെയിംസ് ടെറല്‍, ഹെര്‍ഷല്‍ വല്‍ക്കര്‍, ജാക്ക് ബ്രീവെര്‍, സാഗി ബീറ്റ്ലി, അല്‍വേദ കിംഗ് തുടങ്ങിയവര്‍ ട്രംപിനു പിന്തുണ നല്‍കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.