ഗാസയിലെ യിസ്രായേല്‍ ആക്രമണങ്ങള്‍ പ്രത്യുല്‍പ്പാദന ശേഷിയെ തകര്‍ക്കുന്ന ലക്ഷ്യമെന്ന് റിപ്പോര്‍ട്ട്

ഗാസയിലെ യിസ്രായേല്‍ ആക്രമണങ്ങള്‍ പ്രത്യുല്‍പ്പാദന ശേഷിയെ തകര്‍ക്കുന്ന ലക്ഷ്യമെന്ന് റിപ്പോര്‍ട്ട്

Asia Breaking News Middle East

ഗാസയിലെ യിസ്രായേല്‍ ആക്രമണങ്ങള്‍ പ്രത്യുല്‍പ്പാദന ശേഷിയെ തകര്‍ക്കുന്ന ലക്ഷ്യമെന്ന് റിപ്പോര്‍ട്ട്

ഗാസ സിറ്റി: യിസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളുടെ ലക്ഷ്യം പ്രത്യുല്‍പ്പാദന ശേഷിയെ തകര്‍ക്കുക എന്നതാണെന്നും ഇത് മാതാക്കള്‍ക്കും നവജാത ശിശുക്കള്‍ക്കും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ട്.

ഗാസ മുനമ്പിലെ ആക്രമണങ്ങള്‍ നവജാത ശിശുക്കളിലേക്കും മാതാപിതാക്കളിലേക്കും വ്യാപിച്ചു. ഇത് ഗര്‍ഭിണികള്‍, ശിശുക്കള്‍, പ്രസവ പരിചരണം എന്നിവയില്‍ വന്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ചിക്കാഗോ സര്‍വ്വകലാശാലയിലെ ലോ സ്കൂളിലെ ഹ്യൂമന്‍ റൈറ്റ്സ് ക്ളിനിക്കുമായി സഹകരിച്ച് ഫിസിഷ്യന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റേതാണ് റിപ്പോര്‍ട്ട്.

ഗാസയില്‍ യുദ്ധവുമായി നേരിട്ട് ബന്ധപ്പെട്ട ജനങ്ങളില്‍ 41 ശതമാനം കുറവ്, മൃത്യു മരണങ്ങളിലെ വര്‍ദ്ധനവ്, ഗര്‍ഭ അലസലുകള്‍, നവജാത ശിശു മരണങ്ങള്‍, അകാല ജനനങ്ങള്‍, ആരോഗ്യ സേവനങ്ങളുടെ വ്യവസ്ഥാപിത നാശം എന്നിവ രേഖപ്പെടുത്തി.

പലസ്തീന്‍ ജനതയുടെ പ്രത്യുല്‍പ്പാദന ശേഷി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങളിലൂടെ ജനസംഖ്യാപരമായി പലസ്തീന്‍ ജനസംഖ്യയെ ഇല്ലാതാക്കാനുള്ള വ്യക്തമായ ഉദ്ദേശ്യം എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

2025 ജനുവരി മുതല്‍ ജൂണ്‍ വരെ ഏകദേശം 2600 ഗര്‍ഭ ഛിദ്രങ്ങള്‍ , 220 ഗര്‍ഭ ധാരണവുമായി ബന്ധപ്പെട്ട മരണങ്ങള്‍ 1460 അകാല ജനനങ്ങള്‍, 1700-ലധികം ഭാരം കുറഞ്ഞ ശിശുക്കള്‍, തീവ്ര പരിചരണം ആവശ്യമുള്ള 2500-ലധികം നവജാത ശിശുക്കള്‍ എന്നിവ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്.

യുദ്ധം, ക്ഷാമം, സ്ഥലം മാറ്റം, ആരോഗ്യ സംരക്ഷണത്തില്‍ തകര്‍ച്ച എന്നിവയുടെ നേരിട്ടുള്ള ആഘാതത്തില്‍ നിന്നാണ് ഇത് സംഭവിക്കുന്നതെന്നാണ് സംഘടനയിലെ ലാമ ബക്രി പറഞ്ഞത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.