പാസ്റ്റർ സി.പി.വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ബെംഗളൂരു : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ റീജിയൺ ജ്യോതി നഗർ ബഥേൽ പ്രയർ ഹാൾ സീനിയർ സഭാ ശുശ്രൂഷകനും, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിലെ സീനിയർ ശുശ്രൂഷകനുമായ തൃശൂർ കുന്ദംകുളം ചുങ്കത്ത് കർത്തൃദാസൻ പാസ്റ്റർ സി പി വർഗീസ് (കൊച്ചുവർഗീസ്, 66 വയസ്സ്) ജനുവരി 12 തിങ്കളാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ : കുന്ദംകുളം ചെറുവത്തൂർ കർത്തൃദാസി ശ്രീമതി ഷീലാ വർഗീസ്. മക്കൾ : പാസ്റ്റർ യെശ്വിൻ വർഗീസ് (ഓസ്ട്രേലിയ), പാസ്റ്റർ സോവീൻ വർഗീസ്, ലവീൺ വർഗീസ് (ഇരുവരും ബെംഗളൂരു). മരുമക്കൾ : സിബി യെശ്വിൻ, ഫേബാ സോവീൻ, റെബേക്കാ ലവീൺ.
കൊച്ചുമക്കൾ : നഥാനീയേൽ യശ്വിൻ, ആഞ്ചലീന സോവീൻ, ആഷേർ ലവീൺ.
സംസ്കാര ശുശ്രൂഷ ജനുവറരി 13 ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് മൈസൂർ റോഡ് മെട്രോ സ്റ്റേഷന് സമീപമുള്ള ബഥേൽ പ്രയർ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.


