നോർത്ത് അമേരിക്കൻ ദൈവസഭകളുടെ ഇരുപത്തി ഒൻപതാം സമ്മേളനം

നോർത്ത് അമേരിക്കൻ ദൈവസഭകളുടെ ഇരുപത്തി ഒൻപതാം സമ്മേളനം

Breaking News USA

നോർത്ത് അമേരിക്കൻ ദൈവസഭകളുടെ ഇരുപത്തി ഒൻപതാം സമ്മേളനം
നോർത്ത് അമേരിക്കൻ ദൈവസഭകളുടെ ഇരുപത്തി ഒൻപതാം സമ്മേളനം
നോർത്ത് അമേരിക്കൻ ദൈവസഭകളുടെ ഇരുപത്തി ഒൻപതാം സമ്മേളനം കോളറാഡോയിൽ: രജിസ്റ്റേഷൻ ആരംഭിച്ചു.

ദൈവസഭകളുടെ ഇരുപത്തി ഒൻപതാം ദേശീയ സമ്മേളനം കോളറാഡോയിൽ ഡെൻവർ പട്ടണത്തിലെ മാരിയറ്റ് ഹോട്ടലിൽ 2026 ജൂലൈ 9 -12 വരെ നടത്തുവാനുള്ള ക്രമീകരണങ്ങൾ പുരോഗമിച്ചുവരുന്നു. കോൺഫറൻസിന്റെ കിക് ഓഫ് മീറ്റിങ് ഡിസംബർ 13 ശനിയാഴ്ച ഡാളസിലുള്ള ഹാർവെസ്റ് ചർച് ഓഫ് ഗോഡിൽ വച്ച് നടന്നു.

പ്രകൃതി രമണീയമായ കൊളറാഡോ സംസ്ഥാനത്തിൽ നടക്കുന്നു ഈ പ്രഥമ സമ്മേളനത്തിന്റെ കൺവീനർ റവ. ബെൻസൺ എബ്രഹാം , വൈസ് പ്രസിഡന്റ് റവ. സൈമൺ ഫിലിപ്പ്, സെക്രട്ടറി ഡോ.ഷിബു സാമുവേൽ , ട്രഷറർ റവ ജെയിംസ് എബ്രഹാം എന്നിവരും , പാസ്റ്റർ ഡാർവിൻ വിൽസൺ ഇംഗ്ലീഷ് കോഡിനേറ്ററായും ഡോ.ജോളി ജോസഫ് ലേഡീസ് പ്രസിഡണ്ട് നിലയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വo നൽകുന്നു.

കൂടാതെ നാഷണൽ ലോക്കൽ തലത്തിൽ ഒരു സംഘം പരിചയസമ്പന്നർ വിവിധ ചുമതകൾക്ക് മേൽനോട്ടം വഹിക്കുന്നു.

യോവേൽ പ്രവചനം 2:28 ആധാരമാക്കി ആത്മാവിലുള്ള ഏകീകരണം എന്ന വിഷയമാണ് സമ്മേളനത്തിലെ പ്രധാന ചിന്താവിഷയം. വിവിധ പ്രായക്കാരുടെ പ്രയോജനത്തിനായി കുട്ടികൾക്കും, മുതിർന്നവക്കും സഹോദരിമാർക്കും മീറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നു.

ഇന്ത്യയിലും അമേരിക്കയിലും ശുശ്രുഷകൾക്ക്‌ നേതൃത്വനിരകളിൽ നിൽക്കുന്ന അനേകർ മീറ്റിംഗുകളിൽ പങ്കെടുക്കുന്നു.

കോളറാഡോയുടെ പർവ്വത നിരകളുടെ മനോഹാരിതയും ആത്മീയ കൂട്ടായ്മയുടെ സന്തോഷവും ഒന്നിച്ചനുഭവിക്കുവാൻ എല്ലാവരെയും സംഘാടകർ ക്ഷണിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.