ആറ് കിലോമീറ്റര്‍ കടലിനടിയില്‍ ഇന്ത്യയുടെ റിസര്‍ച്ച് സ്റ്റേഷന്‍ വരുന്നു
ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള അണ്ടര്‍ വാട്ടര്‍ റിസര്‍ച്ച് സ്റ്റേഷന്‍ മിര്‍മ്മിക്കാന്‍ ഇന്ത്യ. ചെന്നൈ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷന്‍ ടെക്നോളജി ആണ് ഇതിനു നേതൃത്വം നല്‍കുന്നത്.
അവയുടെ മിഷന്‍ 2047 റോഡ് മാപ്പിന്റെ ഭാഗമായാണ് ഇതിനുള്ള ഗവേഷണങ്ങള്‍ നടത്തുന്നത്. ഇതിനായി ഒരു സംഘം പ്രാഥമിക പഠനങ്ങള്‍ തുടങ്ങി കഴിഞ്ഞു.
സ്റ്റേഷന്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ശാസ്ത്രജ്ഞര്‍ക്ക് കടലിനടിയിലിരുന്നുകൊണ്ട് കടലിന്റെ ഉള്‍ജീവിതവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പഠനങ്ങളും നടത്താന്‍ കഴിയും.
പ്രാഥമികമായി 500 മീറ്റര്‍ കടലിനടിയില്‍ ഒരു പേടകം സ്ഥാപിച്ച് അതില്‍ മൂന്നു ശാസ്ത്രജ്ഞരെ വിനിയോഗിച്ച് പഠനം നടത്തും. 360 ഡിഗ്രി തിരിയുന്ന പേടകമായിരിക്കും ഇത്.
ശാസ്ത്രജ്ഞരെ ഇവിടെ എത്തിക്കാനും തിരികെ കൊണ്ടുവരാനും ഉള്ള സംവിധാനവും ഒപ്പം ഉണ്ടാകും. ഇവയ്ക്ക് അതീവ സുരക്ഷയും ഏര്‍പ്പെടുത്തും. ശൂന്യാകാശ പേടകത്തിലുള്ളതിന് സമാനമായ സംവിധാനമായിരിക്കും അതിലുണ്ടാവുക.
നിലവില്‍ ഇത്തരത്തില്‍ ഒരു സ്റ്റേഷന്‍ ഉള്ളത് അമേരിക്കയില്‍ മാത്രമാണ്. കേവലം 19 മീറ്റര്‍ മാത്രം. എന്നാല്‍ ഇന്ത്യ 6 കിലോമീറ്റര്‍ ഉള്ളിലാണ് ഒന്ന് പ്ളാന്‍ ചെയ്യുന്നത്.

