ഇമാം യേശുവിനെ സ്വപ്നത്തില്‍ കാണുന്നു; കുടുബം ഒന്നാകെ സമര്‍പ്പിച്ചു

ഇമാം യേശുവിനെ സ്വപ്നത്തില്‍ കാണുന്നു; കുടുബം ഒന്നാകെ സമര്‍പ്പിച്ചു

Breaking News Middle East Top News

ഇമാം യേശുവിനെ സ്വപ്നത്തില്‍ കാണുന്നു; കുടുബം ഒന്നാകെ സമര്‍പ്പിച്ചു

കെയ്റോ: മിഡില്‍ ഈസ്റ്റില്‍ മിഷണറിമാര്‍ സുവിശേഷം ശക്തമായി പങ്കുവെയ്ക്കുന്നതിലൂടെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് അളവറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന യാഥാര്‍ത്ഥ്യം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ഒരു ഉദാഹരണം; പഴയ മിസ്രയിമായ ഈജിപ്റ്റിലെ രണ്ടു സംഭവങ്ങളാണ്.

ഒരു മുസ്ളീം ഇമാം യേശുവിനെ സ്വപ്നത്തില്‍ കണ്ടുമുട്ടിയതും തുടര്‍ന്ന് താനും കുടുംബവും ഒന്നാകെ യേശുക്രിസ്തുവിന്റെ അനുയായികളായിത്തീര്‍ന്ന സംഭവവും മറ്റൊരു രക്തസ്രാവക്കാരി അത്ഭുത സൌഖ്യം പ്രാപിച്ചതും ഈജിപ്റ്റില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുന്ന അണ്‍ചാര്‍ട്ടേഡ് മിനിസ്ട്രിയുടെ നേതാക്കള്‍ പങ്കുവെയ്ക്കുന്നത്: എത്തിച്ചേരാത്തവരെ സമീപിക്കുക, പീഢിപ്പിക്കപ്പെടുന്നവരോടൊപ്പം നില്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മിനിസ്ട്രിയുടെ മിഷണറിമാര്‍ ഈജിപ്ഷ്യന്‍ മരുഭൂമിയിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനങ്ങളെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ഗ്രാമത്തിലെ മുസ്ളീം പള്ളിയിലെ ഇമാമും പ്രദേശത്തെ അറിയപ്പെടുന്ന നേതാവുമായ അഹമ്മദിനെ കണ്ടുമുട്ടിയത്.

ഇസ്ളാമിനോടും അഞ്ച് നേരത്തെ നിസ്ക്കാരത്തോടുമുള്ള അഹമ്മദിന്റെ നെറ്റിയിലെ കറുത്ത പാട് പതിറ്റാണ്ടുകളായി നിസ്ക്കാരത്തിനിടെ ആവര്‍ത്തിച്ചുള്ള സുജൂജ് ചെയ്തതിന് ശേഷം പ്രാര്‍ത്ഥനാ പരവതാനിയില്‍ നെറ്റി ആവര്‍ത്തിച്ച് തടവുന്നതുമൂലമാണ് ഈ അടയാളം ഉണ്ടാകുന്നത്.

അഹമ്മദിനെപ്പോലുള്ള ഭക്തരായ മുസ്ളീങ്ങള്‍ ഈ അടയാളത്തെ അഭിമാനവും അള്ളാഹുവിനോടുള്ള അവരുടെ ആജീവനാന്ത ഭക്തിയുടെ ബാഹ്യ അടയാളവും ആയികാണുന്നു.

പരിചയപ്പെടുത്തിയശേഷം അഹമ്മദ് തന്നെ തുടക്കമിട്ടു. ആഹ് നീ റഹ്മാനാണ്, ഞാന്‍ അന്വേഷിക്കുന്നത് ഈ വ്യക്തിയെയാണ്. കഴിഞ്ഞ രാത്രിയിലെ എന്റെ സ്വപ്നത്തിന്റെ യാഥാര്‍ത്ഥ്യം ദയവായി പറയാമോ? റഹ്മാന്‍ എന്താണത്? കൂടുതല്‍ വിശദീകരിക്കാമോ? അഹമ്മദ്: ഇന്നലെ രാത്രി വെള്ളം വസ്ത്രം ധരിച്ച ഒരാള്‍ സ്വപ്നത്തില്‍ എന്റെ അടുക്കല്‍ വന്നു.

അദ്ദേഹം പറഞ്ഞു ഞാന്‍ യേശുക്രിസ്തു ആണ്. അത് ആരാണെന്ന് എനിക്കറിയില്ല അതിനാല്‍ തന്നെക്കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

വെള്ളവസ്ത്രം ധരിച്ച അദ്ദേഹം പറഞ്ഞു നാളെ നിങ്ങള്‍ റഹ്മാന്‍ എന്നൊരാളെ കാണും. അദ്ദേഹം നിങ്ങളോട് എന്നെക്കുറിച്ച് എല്ലാം പറയും. രഹ്മാന്‍ യേശുക്രിസ്തുവിനെക്കുറിച്ചും തന്റെ ജീവ്തത്തെക്കുറിച്ചും മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി ചെയ്ത കാര്യത്തെക്കുറിച്ചും വ്യക്തമായി പറഞ്ഞു. അദ്ദേഹവും സംഘവും ഇമാമിനോട് സുവിശേഷം വ്യക്തമായി പങ്കുവെച്ചു.

അഹമ്മദ് ടീമിനെ തന്റെ വീട്ടിലേക്കു ക്ഷണിച്ചു. അദ്ദേഹം ഭാര്യയോടും കുടുംബത്തോടും നടന്ന കാര്യങ്ങള്‍ വിവരിച്ചു. തുടര്‍ന്നുള്ള സംഭാഷണങ്ങളില്‍ അഹമ്മദിന്റെ കുടുംബം യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു.

റഹ്മാന്‍ മറ്റൊരു സാക്ഷ്യം പങ്കുവെയ്ക്കുന്നു: മറ്റൊരു ഗ്രാമത്തില്‍ ഫാത്തിമ എന്നൊരു സിറിയ സ്ത്രീയെ കണ്ടുമുട്ടി. അവരോടു ലൂക്കോസ് 8:42-48 വരെയുള്ള ഭാഗങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന 12 വര്‍ഷമായി രക്തസ്രാവമുണ്ടായിരുന്ന സ്ത്രീയെ യേശു സൌഖ്യം കൊടുത്ത കഥ പങ്കുവെയ്ക്കാന്‍ പരിശുദ്ധാത്മാവ് പ്രേരണ നല്‍കി.

ഈ ബൈബിള്‍ ഭാഗം മുമ്പ് താന്‍ ആരോടും പങ്കരുവെച്ചിട്ടില്ലാത്തതും ആയിരുന്നു. റഹ്മാന്‍ അവരോടു വിവരിച്ചു. ഇതുകേട്ട സ്ത്രീ തന്റെ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി ഓടി പെട്ടന്ന് 5 സ്ത്രീകളെവിളിച്ചുകൊണ്ടുവന്നു പറഞ്ഞു. ഈ മനുഷ്യന്‍ തന്റെ കഥ ബൈബിളില്‍നിന്നും ഒരു കഥയായി പറഞ്ഞു.

എന്റെ കഥയാണിത് വര്‍ഷങ്ങളായി എനിക്ക് രക്തസ്രാവമുണ്ട്. 12 വര്‍ഷമല്ല എന്നിരുന്നാലും രഹ്മാന്‍ ഫാത്തിമയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. മണിക്കൂറുകളോളം റഹ്മാന്‍ മറ്റുള്ളവരുമായി അവിടെ സുവിശേഷം പങ്കരുവെച്ചു.

8 വര്‍ഷത്തിനുശേഷം പെട്ടന്ന് എനിക്കു രക്തസ്രാവം നിന്നു എന്നു ഫാത്തിമ പറഞ്ഞു. നിങ്ങളുടെ യേശുവിനെക്കുറിച്ചു എനിക്കു കൂടുതല്‍ അറിയണം. അവര്‍ കര്‍ത്താവിനെ സ്വീകരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.