ചന്ദ്രനില്‍ ഒരു കുഞ്ഞു വീടൊരുക്കാന്‍ ജപ്പാന്‍ ദൌത്യം

ചന്ദ്രനില്‍ ഒരു കുഞ്ഞു വീടൊരുക്കാന്‍ ജപ്പാന്‍ ദൌത്യം

Asia Breaking News

ചന്ദ്രനില്‍ ഒരു കുഞ്ഞു വീടൊരുക്കാന്‍ ജപ്പാന്‍ ദൌത്യം

ചന്ദ്രനില്‍ ഒരു കുഞ്ഞുവീടൊരുക്കുവാനുള്ള ദൌത്യത്തിനു ജപ്പാന്‍. ജപ്പാനിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനിയായ ഐസ്പേസ് ആണ് ചന്ദ്രനില്‍ വീടൊരുക്കുന്നത്.

ഐസ്പേസിന്റെ റിസൈലിയന്‍സ് വാഹനം ജനുവരി 15-നാണ് വിക്ഷേപിച്ചത്. പിന്നീട് അത് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

ജൂണ്‍ 5-ന് പേടകം ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ടെനാഷ്യസ് എന്ന കുഞ്ഞു റോവറാണ് റീസൈലിയന്‍സിന്റെ പ്രത്യേകത.

അഞ്ച് കിലോഗ്രാം മാത്രമാണ് ടെനാഷ്യസിന്റെ ഭാരം. ടെനാഷ്യസില്‍ വിവിധ ഉപകരണങ്ങള്‍ക്കൊപ്പം ഒരു കുഞ്ഞുവീടിന്റെ മാതൃകയുമുണ്ട്.

മൂണ്‍ ഹൌസ് എന്നു പേരിട്ടിരിക്കുന്ന ഈ വീടിന് ഒരു കോട്ടേജിന്റെ മാതൃകയാണ്.

മൂണ്‍ ഹൌസ് ചന്ദ്രാപരിതലത്തില്‍ സ്ഥാപിക്കുക എന്നതും ടെനാഷ്യസിന്റെ ദൌത്യമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.