കോവിഡിനു മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ചര്‍ച്ചുകളില്‍ പോകുന്നു
യു.കെ.യില്‍ ഉടനീളമുള്ള ഇവാഞ്ചലിക്കല്‍ സഭകള്‍ വിശ്വാസം പര്യവേഷണം ചെയ്യുകയും യേശുവിനെ കണ്ടെത്തുകയും ചെയ്യുന്ന ആളുകളഉടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ടുകള്‍.
2021-ല്‍ മഹാമാരിക്കാലത്ത് യേശുവില്‍ സമര്‍പ്പിക്കപ്പെട്ട ആളുകളുടെ എണ്ണം ഇരട്ടിയാണെന്ന് യു.കെ. ഇവാഞ്ചലിക്ക ല്അലയന്സ് (ഇഎയു.കെ.) നടത്തിയ ഏറ്റവും പുതിയ പഠനത്തില്‍ കണ്ടെത്തി.
മഹാമാരിക്ക് ശേഷം യു.കെ.യിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് എങ്ങനെ മാറിയെന്ന് കണ്ടെത്തുന്നതിനായി ചേഞ്ചിംഗ് ചര്‍ച്ച് 2025 പഠനം 305 സഭാ നേതാക്കളെയും ആയിരത്തോളം വ്യക്തികളെയും ഉള്‍പ്പെടുത്തി സര്‍വ്വേ നടത്തി.
ചെറിയ പള്ളികള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കിലും പ്രോത്സാഹജനകമായ ചില കണ്ടെത്തലുകളും ഉണ്ട്.
പള്ളികള്‍ വര്‍ദ്ധിച്ച ഹാജര്‍ നിലയും വിശ്വാസത്തോടുളള തുറന്ന മനസ്സും റിപ്പോര്‍ട്ട് ചെയ്യുന്നു. യു.കെ. ആദ്യത്തെ ലോക്ഡൌണിലേക്ക് കടക്കുന്നതിനു തൊട്ടു മുമ്പ് 2020 ജനുവരി മുതല്‍ പള്ളികളിലെ ഹാജര്‍ ശരാശരി 13 ശതമാനം വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു.
2021-ല്‍ ഒരു സര്‍വ്വേ നടത്തിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടി ആളുകള്‍ യേശുവിനെ അനുഗമിക്കുവാന്‍ ആദ്യമായി പ്രതിജ്ഞാബദ്ധറായതായി അവര്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ ഒരു പള്ളിയില്‍ ശരാശരി 3.5 ആളുകള്‍ മഹാമാരി വെല്ലുവിളി നിറഞ്ഞ വര്‍ഷങ്ങള്‍ക്കുശേഷം സഭാ ജീവിതത്തിലേക്കു തിരിച്ചു കയറി എന്നതിന്റെ സൂചകമായാണ് ഈ കണ്ടെത്തലുകളെന്ന് ഇഎയു.കെ.യുടെ ഗവേഷണ മേധാവി ഡാനി വെബ്സ്റ്റര്‍ പറഞ്ഞു.

