0ദാവീദ് ഗോല്യാത്തുമായി യുദ്ധം ചെയ്ത സ്ഥലത്തുനിന്നും 3 വയസുകാരി കനാന്യ മുദ്ര കണ്ടെത്തി

ദാവീദ് ഗോല്യാത്തുമായി യുദ്ധം ചെയ്ത സ്ഥലത്തുനിന്നും 3 വയസുകാരി കനാന്യ മുദ്ര കണ്ടെത്തി

Asia Breaking News Global

0ദാവീദ് ഗോല്യാത്തുമായി യുദ്ധം ചെയ്ത സ്ഥലത്തുനിന്നും 3 വയസുകാരി കനാന്യ മുദ്ര കണ്ടെത്തി

ബൈബിളിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നായ ദാവീദ് ഗോല്യാത്തുമായി ഏറ്റുമുട്ടിയ സ്ഥലത്തുനിന്നും 3800 വര്‍ഷം പഴക്കമുള്ള സ്കാര്‍ബ് ആകൃതിയിലുള്ള ഒരു കനാന്യ മുദ്ര മൂന്നു വയസുള്ള പെണ്‍കുട്ടി കണ്ടെത്തി.

1 ശമുവേല്‍ 17:1-ല്‍ പരാമര്‍ശിക്കുന്ന അസേക്കെ ഇന്നത്തെ ബെറ്റ് ഷെമെഷിനടുത്തുള്ള ടെല്‍-അസേക്കയില്‍ നിന്നുമാണ് അമൂല്യ മുദ്ര ലഭിച്ചത്. മോഷാവ് റാമോട്ട് മെയറില്‍നിന്നുള്ള സീവ് നിറ്റ്സാണ്‍ തന്റെ മാതാപിതാക്കളോടും രണ്ട് മൂത്ത സഹോദരിമാരോടുമൊപ്പം പുരാവസ്തു സ്ഥലം സ്ഥിതിചെയ്യുന്ന കുന്നിന്‍ ചുവട്ടിലൂടെ കാല്‍ നടയായി സഞ്ചരിക്കുമ്പോള്‍ ഒരു ചെറിയ കല്ല് പോലെ തോന്നിക്കുന്ന ഒന്ന് ആ കൊച്ചു പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടു.

“ഞങ്ങള്‍ വഴിയിലൂടെ നടക്കുകയായിരുന്നു, പിന്നെ സീവ് കുനിഞ്ഞു ചുറ്റുമുള്ള എല്ലാ കല്ലുകളില്‍നിന്നും അവള്‍ ഈ പ്രത്യേക കല്ല് എടുത്തു. സീവിന്റെ സഹോദരി ഒമര്‍ നിറ്റ്സണ്‍ യിസ്രായേല്‍ പുരാവസ്തു ഉദ്യോഗസ്ഥരോടു പറഞ്ഞു.

അവള്‍ അത് തടവി അതില്‍നിന്നു മണല്‍ നീക്കം ചെയ്തപ്പോള്‍ അതില്‍ എന്തോ വ്യത്യസ്തമായത് ഞങ്ങള്‍ കണ്ടു. മനോഹരമായ കല്ല് കാണാന്‍ ഞാന്‍ എന്റെ മാതാപിതാക്കളെ വിളിച്ചു.

ഞങ്ങള്‍ കണ്ടെത്തിയ കല്ല് ഒരു പുരാവസ്തുവാണെന്ന് തിരിച്ചറിഞ്ഞു. ഉടന്‍തന്നെ യിസ്രായേല്‍ പുരാവസ്തു വകുപ്പിനെ വിവരം അറിയിച്ചു.

ഒമര്‍ പറഞ്ഞു. ടെല്‍ അസേക്കയില്‍നിന്ന് കണ്ടെതേതിയ പുരാവസ്തു പരിശോധിച്ച് ഈ മേഖലയിലെ പുരാവസ്തു വിദഗ്ദ്ധനായ ഡോ. ഡാഫ്ന ബെന്‍-ടോര്‍ ഈ അമൂല്യ വസ്തു ആ കാലഘട്ടത്തില്‍ സ്കാര്‍ബുകള്‍ മുദ്രകളായും അമ്യുലെറ്റുകളായും ഉപയോഗിച്ചിരുന്നുവെന്നും അവ ചില പ്രത്യേക സ്ഥലങ്ങളില്‍ മത വിശ്വാസങ്ങളെയോ പദവിയെയോ പ്രതിഫലിപ്പിക്കുന്ന ചിഹ്നങ്ങളും സന്ദേശങ്ങളും ചിത്രീകരിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.

ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ളതും 3500 വര്‍ഷം പഴക്കമുള്ളതുമായ പുരാതന ജനതയായ കനാന്യരുമായി അതിന്റെ സാംസ്ക്കാരിക ബന്ധം നിര്‍ണ്ണയിച്ചും ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകന്‍ 15 വര്‍ഷമായി ഈ സ്ഥലത്ത് ഖനനം നടത്തി വരികയാണ്.

സീവ് കണ്ടെത്തിയ സ്കാര്‍ബ് ഈജിപ്ഷ്യന്‍ കനാനൈറ്റ് കണ്ടെത്തലുകളുടെ ഒരു നീണ്ട പട്ടികയില്‍ ചേരുന്നു ഇത് ആ കാലയളവില്‍ കനാനും ഈജിപ്റ്റും തമ്മിവുള്ള അടുത്ത ബന്ധത്തെയും സാംസ്ക്കാരിക സ്വാധീനത്തെയും സാക്ഷ്യപ്പെടുത്തുന്നതായി ടിയുവിലെ പ്രൊഫ. ഓസെഡ് ലിപ്ഷിറ്റ്സ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.