വിവാഹത്തിനു സാക്ഷികളാകാന്‍ യജമാനന്റെ വളര്‍ത്തു മൃഗങ്ങളും: അനുമതി നല്‍കി യു.എസ്. സംസ്ഥാനങ്ങള്‍
വിവാഹ നിമിഷങ്ങളില്‍ ഇനി കുടുംബാംഗങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളുടെയും സാന്നിദ്ധ്യം. അമേരിക്കയിലെ 29 സംസ്ഥാനങ്ങളാണ് ഇനി മുതല്‍ തങ്ങളുടെ യജമാനന്റെ വിവാഹത്തിന് നിയമാനുസൃത സാക്ഷികളാകാന്‍ വളര്‍ത്തു മൃഗങ്ങളായ പട്ടി, പൂച്ച, ഹംസ്റ്റര്‍, മുയല്‍ എന്നിവയ്ക്ക് അവസരം ഒരുക്കുന്നു.
അലബാമ, അര്‍ക്കന്‍സാസ്, കാലിഫോര്‍ണിയ, കൊളറാഡോ കണക്ടിക്കട്ട്, ഫ്ളോറിഡ, ഹവായ്, ഇല്ലിനോയിസ്, ഇന്ത്യാന, അയോവാ, മേരിലാന്‍ഡ്, മസാച്യുസെറ്റ്സ്, മിസിസിപ്പി, മിസ്സോറി, മൊണ്ടാന, നെവാഡ, ന്യൂഹാംഷെയര്‍, ന്യുയോര്‍ക്ക്, ഒഹായോ, പെന്‍സില്‍വാനിയ, സൌത്ത് കരോലിന, സൌത്ത് ഡെക്കോട്ട, ടെന്നസി, ടെക്സാസ്, വെര്‍മോണ്ട, വിര്‍ജീനിയ, വെസ്റ്റ് വെര്‍ജീനിയ, വാഷിംങ്ടണ്‍ ഡിസി എന്നീ യു.എസ്. സംസ്ഥാനങ്ങളിലാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് നിയമ സാധുത നല്‍കുന്നത്.
മാത്രമല്ല ഇതില്‍ കൊളറാഡോ, ഇല്ലിനോയിസ്, അര്‍കന്‍സാസ് മെയ്ന്‍, നെവാഡ, പെന്‍സില്‍വാനിയ, വിസ്ടോണ്‍സില്‍, വാഷിംഗ്ടണ്‍ ഡിസി തുടങ്ങിയ 8 സംസ്ഥാനങ്ങള്‍ വളര്‍ത്തു മൃഗങ്ങളെ വിവാഹ ഓഫീസറായി സേവനം അനുഷ്ഠിക്കാന്‍ അനുവദിക്കുന്നു.
2025 ജനുവരിയിലാണ് ന്യുയോര്‍ക്ക് നഗരം വളര്‍ത്തുമൃഗങ്ങളെ ഔദ്യോഗികമായി വിവാഹ സാക്ഷികളായി അംഗീകരിച്ചത്.
വളര്‍ത്തു മൃഗങ്ങളുടെ മുന്‍ കാല്‍ മഷിയില്‍ മുക്കി വിവാഹ ഉടമ്പടിയില്‍ ഒപ്പു വെയ്ക്കുന്നതോടെ വിവാഹത്തിലെ നിയമാനുസൃത സാക്ഷികളാകാന്‍ അവയ്ക്കു കഴിയുന്നു.

