കറികളില്‍ ഉപ്പ് കൂടിയാല്‍ പരിഹാരമുണ്ട്

കറികളില്‍ ഉപ്പ് കൂടിയാല്‍ പരിഹാരമുണ്ട്

Breaking News Health

കറികളില്‍ ഉപ്പ് കൂടിയാല്‍ പരിഹാരമുണ്ട്

ഭക്ഷണങ്ങള്‍ തയ്യാറാക്കുമ്പോള്‍ ചിലപ്പോള്‍ അറിയാതെ തന്നെ ഉപ്പ് കൂടിപ്പോകാറുണ്ട്.

ഇതിനു ചില നുറുങ്ങു വിദ്യകളുണ്ട്. ഒന്നാമതായി വിന്നാഗിരിയും പഞ്ചസാരയും ഓരോ ടേബിള്‍ സ്പൂണ്‍ വീതം ചേര്‍ത്തിളക്കിയശേഷം വിന്നാഗിരിയുടെ ചവര്‍പ്പും പഞ്ചസാരയുടെ മധുരവും ചേര്‍ന്നുള്ള രസത്തില്‍ അധികം നില്‍ക്കുന്ന ഉപ്പു രസം കുറയും.

അടുത്തതായി ഉരുളക്കിഴങ്ങ് പച്ചയ്ക്ക് തൊലികളഞ്ഞ് ശേഷം ഉപ്പു കൂടിയ കറികളില്‍ നിക്ഷേപിക്കുക. 20 മിനിറ്റോളം കഴിഞ്ഞ ശേഷം ഉപയോഗിക്കുക.

ഉരുളക്കിഴങ്ങ് അധികമായ ഉപ്പെല്ലാം വലിച്ചെടുക്കും. ഒരു ടീസ്പൂണ്‍ സാധാരണ തൈര് കറിയില്‍ ചേര്‍ത്ത് അല്‍പ നേരം പാചകം ചെയ്യണം. അധികമുള്ള ഉപ്പ് മാറിക്കിട്ടും.

അതുപോലെ ഒരു ചെറിയ സവാള രണ്ടോ മൂന്നോ ആയി അരിഞ്ഞ് കറിയില്‍ ചേര്‍ക്കുക. അഞ്ചു മിനിറ്റിനുശേഷം സവാള മാറ്റണം പെട്ടന്ന് ഉപ്പ് കുറയും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.