രാജിവച്ച മുന്‍ ഇന്റല്‍ സിഇഒ പാറ്റ് ഗെല്‍സിംഗര്‍ തൊഴിലാളികള്‍ക്കായി 24 മണിക്കൂര്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും

രാജിവച്ച മുന്‍ ഇന്റല്‍ സിഇഒ പാറ്റ് ഗെല്‍സിംഗര്‍ തൊഴിലാളികള്‍ക്കായി 24 മണിക്കൂര്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും

Asia Breaking News Middle East

രാജിവച്ച മുന്‍ ഇന്റല്‍ സിഇഒ പാറ്റ് ഗെല്‍സിംഗര്‍ തൊഴിലാളികള്‍ക്കായി 24 മണിക്കൂര്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും

അപ്രതീക്ഷിതമായി രാജിവച്ച മുന്‍ ഇന്റല്‍ സിഇഒ പാറ്റ് ഗെല്‍സിംഗര്‍, പിരിച്ചു വിടലുകള്‍ ആയിരക്കണക്കിനു പേരെ ബാധിക്കുന്നതിനാല്‍ കമ്പനിയുടെ തൊഴിലാളികള്‍ക്കായി ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ആയിരിക്കുന്നതിനാല്‍ തന്നോടൊപ്പം ചേരാന്‍ സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു.

അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കോര്‍പറേഷന്‍ ആന്‍ഡ് ടെക്നോളജി കമ്പനിയായ ഇന്റലിന്റെ 1.6 ബില്യണ്‍ ഡോളര്‍ ത്രൈമാസ നഷ്ടം റിപ്പോര്‍ട്ടു ചെയ്തതിനു പിന്നാലെ 63 കാരനായ ഗെല്‍സിംഗര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഇന്റലിനെ പുനരുജ്ജീവിപ്പിക്കാനുള്ള ധീരമായ പദ്ധതിയുമായി 2021-ല്‍ സിഇഒ ആയതിനുശേഷം ഒരു ബോര്‍ഡ് മീറ്റിംഗില്‍, പിരിമുറുക്കങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനു തൊട്ടുപിന്നാലെയായിരുന്നു ഈ മാസം ആദ്യം വിടവാങ്ങിയത്.

ഡിസംബര്‍ 8-ന് പങ്കിട്ട ഒരു പോസ്റ്റില്‍ താന്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലുമാണെന്നും തന്നോടൊപ്പം ചേരാന്‍ മറ്റഉള്ളവരെയും ക്ഷണിച്ചതായും വെളിപ്പെടുത്തി.

ഈ പ്രയാസകരമായ കാലഘട്ടത്തില്‍ 100 കെ ഇന്റല്‍ ജീവനക്കാര്‍ നാവിഗേറ്റ് ചെയ്യുമ്പോള്‍ അവര്‍ക്കായി ഉപവസിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും അനുയോജ്യമായിരിക്കുന്നു. 18-ാം വയസിലായിരുന്ന ഗെല്‍സിംഗര്‍ ഇന്റലില്‍ ജോലി തുടങ്ങിയത്.

തുടര്‍ന്നു തന്റെ ടെക് ജീവിതത്തോടൊപ്പം ട്രാന്‍ഫോമിംഗ് ദ ബേ വിത് ജീസസ് എന്ന പേരില്‍ ഒരു മിനിസ്ട്രി രൂപീകരിച്ച് സാമൂഹിക പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു.

10 ബില്യണ്‍ ഡോളര്‍ ചിലവു കുറയ്ക്കല്‍ പദ്ധതിയുടെ ഭാഗമായി ചിപ്പ് മേക്കിംഗ് കമ്പനി അതിന്റെ 1,16,500 തൊഴിലാളികളില്‍ 17,000 പേരെ വെട്ടിക്കുറയ്ക്കുമെന്ന് ഓഗസ്റ്റില്‍ ജീവനക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.