ഗ്യാസ് ട്രബിള്‍ പ്രശ്നത്തിനു പരിഹാരം
ഇക്കാലത്ത് എല്ലാവരിലും കാണപ്പെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഗ്യാസ്ട്രബിള്‍. ചിലപ്പോഴൊക്കെ ചിലരില്‍ ഇത് ഗുരുതരമാകാറുണ്ട്. ഒരാളുടെ ശരീരത്തില്‍ ഗ്യാസ് ഉണ്ടാക്കാന്‍ കാരണമായ സാധനങ്ങള്‍ മറ്റൊരാളുടെ ശരീരത്തില്‍ ഉണ്ടാക്കണമെന്നില്ല.
സാധാരണ പയറുവര്‍ഗ്ഗങ്ങളായ കടല, പരിപ്പ്, വന്‍ പയര്‍, മുതിര, ഇവയൊക്കെയാണ് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്. പയറു വര്‍ഗ്ഗങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. അതിനാല്‍ അവ ഒഴിവാക്കുന്നതാണ് നല്ലത്.
എന്നാല്‍ ഇവ കറികളില്‍ ഉപയോഗിക്കുന്നത് അത്ര പ്രശ്നമില്ല. മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങളും ഇത്തരത്തില്‍ പരീക്ഷിക്കാവുന്നതാണ്.
പയറു കറികള്‍ പാകം ചെയ്യുമ്പോള്‍ മഞ്ഞള്‍പ്പൊടി, ജീരകം, കായം എന്നിവ ചേര്‍ക്കുന്നത് ഗ്യാസ് ഉണ്ടാകാതിരിക്കുന്നതിനും ദഹനം എളുപ്പമാക്കുന്നതിനും സഹായിക്കുന്നു.
തേങ്ങ, നിലക്കടല. കപ്പലണ്ടി വറുത്തത്, അണ്ടിപ്പരിപ്പ്, ബദാം എന്നിവയും ഗ്യാസ് ഉണ്ടാക്കുന്നവയാണ്. അതുപോലെ പച്ചക്കറികളിലും ഗ്യാസ് ഉണ്ടാക്കുന്നവയുണ്ട്. കാബേജ്, കോളിഫ്ളവര്‍, ഉരുളക്കിഴങ്ങ്, വെള്ളരിക്ക, ഗ്രീന്‍പീസ്, തണ്ണിമത്തങ്ങ എന്നിവ സാധാരണയായി ഗ്യാസ് ഉണ്ടാക്കുന്നവയാണ്.
ഗ്യാസ് ട്രബിള്‍ ഉണ്ടായാല്‍ ജീരകം ഇട്ട് തിളപ്പിച്ച് ആറിച്ച വെള്ളം കുടിക്കുക. ഭക്ഷണത്തിനുശേഷം റോസ്റ്റ് ചെയ്ത വെറും ജീരകം കഴിക്കുന്നതും ഗ്യാസ് ട്രബിള്‍ ഒഴിവാക്കാന്‍ സഹായിക്കും.

