മുന്‍ മുസ്ളീം വനിത ദിവസവും രണ്ടുനേരം സുവിശേഷം പങ്കുവെയ്ക്കുന്നു; 600 ലധികം പേരില്‍ 80 പേരെ നേടി

മുന്‍ മുസ്ളീം വനിത ദിവസവും രണ്ടുനേരം സുവിശേഷം പങ്കുവെയ്ക്കുന്നു; 600 ലധികം പേരില്‍ 80 പേരെ നേടി

Asia Breaking News Middle East

മുന്‍ മുസ്ളീം വനിത ദിവസവും രണ്ടുനേരം സുവിശേഷം പങ്കുവെയ്ക്കുന്നു; 600 ലധികം പേരില്‍ 80 പേരെ നേടി

ഇറാനില്‍ അണ്‍ഫോള്‍ഡിംഗ് വേള്‍ഡ് എന്ന മിഷന്‍ സംഘടന ചര്‍ച്ച് കേന്ദ്രീകൃത ബൈബിള്‍ പരിഭാഷ ചെയ്യുന്ന ഒരു സംഘടനയാണ്. വിവിധ രഹസ്യ സഭകളുമായി ബന്ധപ്പെട്ട് സംഘടന പ്രാദേശിക ഭാഷകളിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ അതിന്റെ ഫലങ്ങള്‍ കണ്ട് തുടങ്ങഉന്നുണ്ട്.

പ്രാദേശിക ക്രിസ്ത്യാനികളെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പരിശീലനം നല്‍കുകയും അവരെ മിഷന്‍ ഫീല്‍ഡുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. അണ്‍ഫോള്‍ഡിംഗ് വേള്‍ഡിന്റെ നേതാവ് ഡെയ്ന്‍ (സുരക്ഷാ കാരണങ്ങളാല്‍ പേര് യഥാര്‍ത്ഥമല്ല) പറയുന്നു.

ഒരു ജനക്കൂട്ടം തങ്ങള്‍ക്കുവേണ്ടി ബൈബിള്‍ വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അവര്‍ അതിനെക്കുറിച്ച് ശരിക്കും ആവേശഭരിതരാകും.

ഒരു പക്ഷെ ചെറിയ ഹൌസ് ചര്‍ച്ചുകളോ മറ്റോ ആയിരിക്കും ഇവരുടെ കൂടിവരവ്. അവര്‍ ദൈവ വചനവുമായി പുറത്തിറങ്ങുന്നു.

ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനത്തിനു നിരോധനമുണ്ടെങ്കില്‍ വിശ്വാസികള്‍ ഉല്‍സാഹത്തോടെ ഇറങ്ങുന്നു. ഡെയ്ന്‍ ഒരു ഇറാനിയന്‍ സ്ത്രീയായ ഗ്രേസു (ഇതും യഥാര്‍ത്ഥ പേരല്ല) മായി അഭിമുഖം നടത്തി.

ഈ സ്ത്രീയും അണ്‍ഫോള്‍ഡിംഗ് വേര്‍ഡിന്റെ ഓപ്പണ്‍ ബൈബിള്‍ സ്റ്റഡീസ് പരിശീലിച്ചതാണ്. യേശു എന്ന പേര് ആദ്യമായി കേട്ടത് ഒരു വര്‍ഷം മുമ്പായിരുന്നു.

അപ്പോള്‍ ഹൃദയത്തില്‍ സന്തോഷവും വലിയ മാറ്റവുമുണ്ടായി. അവള്‍ ദൈവവചനം പഠിച്ചപ്പോള്‍ ക്രിസ്തുവിന്റെ അനുകാരിയായിത്തീര്‍ന്നു. അവള്‍ അടങ്ങിയിരുന്നില്ല.

ആ സമയങ്ങളില്‍ ദിവസവും രണ്ടു നേരം പുറത്തുപോയി ഇറാനിയന്‍ സുഹൃത്തുക്കളോടും കുടുംബാഗങ്ങളുമായും സുവിശേഷം പങ്കിടാന്‍ തുടങ്ങി. അവര്‍ അവരുമായി സുവിശേഷം പങ്കുവെച്ചു.

അവരില്‍ 80-ലധികം പേരെ ക്രിസ്തുവിങ്കലേക്കു നടത്താന്‍ ഈ ധീര സുവിശേഷകയ്ക്കു സാധിച്ചു. അതാണ് സഭാ കേന്ദ്രീകൃത ബൈബിള്‍ വിവര്‍ത്തനത്തിന്റെ ശക്തി. ഡെയ്ന്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.