90 ശതമാനം ജീവികളും പെട്ടന്ന് ഇല്ലാതായ ഭൂമിയിലെ മാറ്റം വീണ്ടും ഉണ്ടാകുന്നതായി ഗവേഷകര്‍
ഭൂമിയിലെ ആ മാറ്റം വീണ്ടും സംഭവിക്കാന്‍ പോവുകയാണ്. 90 ശതമാനം ജീവികളും പെട്ടന്നു നശിച്ചുപോയ ആ വലിയ ദുരന്തത്തിന്റെ പടിവാതില്‍ക്കലാണ് ഭൂമിയെന്ന് ഗവേഷകര്‍.
വിവിധ കാലഘട്ടങ്ങളില്‍ ഭൂമിയില്‍ അന്നുവരെ നിലനിന്ന ജീവജാലങ്ങള്‍ ഭൂരിപക്ഷത്തിനും വംശനാശം സംഭവിച്ച പരമ്പരകള്‍ ഉണ്ടായിട്ടുണ്ട്. ക്രറ്റേഷ്യസ്-ടെര്‍ഷ്യറി വംശനാശം അത്തരത്തിലൊന്നാണ്.
ദിനോസറുകളുടെ വംശനാശത്തിനിടയായത് ഉല്‍ക്കാ പതനമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഭീമാകാരനായ ദിനോസറുകള്‍ ഒന്നടങ്കേ 80 ശതമാനത്തോളം ജന്തുക്കളും അന്ന് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായത്രേ.
ഇത്തരത്തില്‍ ഒരു വംശനാശം ഉണ്ടാകാനുള്ള ഒരു സാദ്ധ്യത കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ചൈനീസ് ഗവേഷകര്‍.
രണ്ട് തവണ ഭൂമിയുടെ ഭ്രണത്തിന്റെ വേഗത ക്രമാതീതമായി കുറഞ്ഞപ്പോഴാണ് വലിയ വംശനാശം ഉണ്ടായത്. ഇതിലൊന്ന് ലോകം ഇന്നുവരെ കണ്ട വലിയ വംശനാശ പരമ്പര ആയിരുന്നു.
ചൈനയിലെ ചെംഗ്ഡു സര്‍വ്വകലാശാലയിലെ മാചാവോയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ആശങ്കപ്പെടുത്തുന്ന ഈ കണ്ടെത്തലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച്, ജര്‍മ്മന്‍, ഐറിഷ് ശാസ്ത്രജ്ഞരുടെ പങ്കാളിത്തത്തോടെയായിരുന്നു ഗവേഷണം.
650 മുതല്‍ 500 മില്യണ്‍ വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കലും 350 മുതല്‍ 280 മില്യണ്‍ വര്‍ഷത്തിലൊരിക്കലും ഭൂമിയുടെ കറക്കത്തിന് പെട്ടന്ന് കുറവ് സംഭവിച്ചു. 75 ശതമാനത്തിലധികം ജീവജാലങ്ങള്‍ അന്ന് നശിക്കുകയുണ്ടായി.
കേംബ്രിയന്‍ സ്ഫോടനം എന്ന പ്രതിഭാസം 538 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായി. പെരിമിയന്‍-ട്രയാസിക് വംശനാശം ആണ് ഭൂമിയുടെ ഭ്രമണം കുറഞ്ഞതുമൂലം ഉണ്ടായ മറ്റൊരു പ്രധാന സംഭവം.
250 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇത്. ഭൂമിയിലുണ്ടായിരുന്ന ഏതാണ്ട് 90 ശതമാനം ജീവജാലങ്ങളും അന്ന് നശിച്ചുപോയി. അടുത്ത കാലത്തായി നടന്ന പഠനങ്ങളില്‍ ഭൂമിയുടെ ഉള്‍ക്കാമ്പിന്റെ ഭ്രമണത്തില്‍ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു.
2010 മുതലാണ് ഇത്തരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയിലെ ദിവസങ്ങളുടെ സമയം ഇതുവഴി ഭാവിയില്‍ വര്‍ദ്ധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഭ്രമണത്തിലെ കുറവ് ഭൂമിയും ചന്ദ്രനും തമ്മിലെ അകലം വര്‍ദ്ധിപ്പിക്കുമെന്നും വേലിയേറ്റവും വേലിയിറക്കവും അടക്കം പ്രതിഭാസങ്ങളും ഉണ്ടാകുമെന്നും ഗവേഷകര്‍ കണ്ടെത്തി.
ഇത് ഭൂമിയില്‍ സൂര്യപ്രകാശം പതിക്കുന്നതിലടക്കം വ്യത്യാസം വരുത്തും. അതുവഴി കാലാവസ്ഥ മാറാനിടയാകുമെന്നും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഈ പ്രതിഭാസത്തെക്കുറിച്ച് ഗവേഷകര്‍ പഠനത്തിലാണ്.

