ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയെത്തുടര്‍ന്ന് ഭൂരിപക്ഷം യിസ്രായേല്യരും വലതുപക്ഷതേത്ക്കു മാറിയെന്നു സര്‍വ്വേ

ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയെത്തുടര്‍ന്ന് ഭൂരിപക്ഷം യിസ്രായേല്യരും വലതുപക്ഷതേത്ക്കു മാറിയെന്നു സര്‍വ്വേ

Asia Breaking News Europe

ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയെത്തുടര്‍ന്ന് ഭൂരിപക്ഷം യിസ്രായേല്യരും വലതുപക്ഷതേത്ക്കു മാറിയെന്നു സര്‍വ്വേ

ഒക്ടോബര്‍ 7-നു ഹാമാസ് നടത്തിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഒരു പുതിയ വോട്ടെടുപ്പ് കാണിക്കുന്നത് പലസ്തീനികള്‍ക്കുള്ള പരമ്പരാഗത ഇടതുപക്ഷ പിന്തുണ ഗണ്യമായി കുറഞ്ഞെന്നാണ്.

യിസ്രായേലികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഈ വിഷയത്തില്‍ വലതു പക്ഷക്കാരാണെന്ന് തിരിച്ചറിയുന്നു. യെരുശലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ അംഗം ലാബ്സിലെ ഗവേഷകര്‍ നടത്തിയ വോട്ടെടുപ്പ്, 2023 ഒക്ടോബര്‍ 7-ലെ ആക്രമണത്തിനു രണ്ടു മാസം മുമ്പ്,

എട്ടു മാസങ്ങള്‍ക്കുശേഷം, 2024 മെയ് മാസത്തിനിടയില്‍ പലസ്തീനിയന്‍ പ്രശ്നത്തെക്കുറിച്ചുള്ള 4000 ത്തോളം യഹൂദ യിസ്രായേലി മുതിര്‍ന്നവരുടെ വീക്ഷണങ്ങള്‍ ട്രാക്ക് ചെയ്തു.

ഒക്ടോബര്‍ 7-നു മുമ്പ് പ്രതികരിച്ചവരില്‍ 58 ശതമാനം തങ്ങളെ വലതുപക്ഷക്കാരായും 25 ശതമാനം മധ്യത്തിലും 17 ശതമാനം ഇടതു പക്ഷക്കാരായും കരുതപ്പെട്ടതായി വോട്ടെടുപ്പില്‍ കണ്ടെത്തി.

ഇപ്പോള്‍ പ്രതികരിച്ചവരില്‍ 60 ശതമാനം തങ്ങളെ വലതുപക്ഷമായും 27 ശതമാനം മധ്യത്തിലും 13 ശതമാനം മാത്രം ഇടതുപക്ഷമായും തിരിച്ചറിയുന്നു. ഹമാസിനെതിരായ കാമ്പെയ്നൊപ്പം ഗാസ മുനമ്പിലെ നിവാസികള്‍ക്ക് മാനുഷിക സഹായം നല്‍കണം എന്ന പ്രസ്താവയോട് യോജിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ പ്രതികരിച്ചവരില്‍ 60 ശതമാനം ഇപ്പോള്‍ പ്രസ്താവനയോട് വിയോജിക്കുന്നു.

എന്നിരുന്നാലും സംഘര്‍ഷം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങള്‍ ചോദിച്ചപ്പോള്‍ 2023 ഓഗസ്റ്റില്‍ 52 ശതമാനം വിശ്വസിച്ചിരുന്നപ്പോള്‍ എല്ലാ പലസ്തീന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും യിസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കുക എന്നതാണ് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗ്ഗമെന്ന് പ്രതികരിച്ചവരില്‍ 46 ശതമാനം പേര്‍ വിശ്വസിക്കുന്നു.

മാത്രമല്ല 2023 ഓഗസ്റ്റില്‍ അങ്ങനെ വിശ്വസിച്ച 30 ശതമാനമുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയാണ് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗ്ഗമെന്നു പ്രതികരിച്ചവരില്‍ പകുതിയോളം പേരും 49 ശതമാനം ഇപ്രകാരം വിശ്വസിക്കുന്നു.

പ്രത്യയ ശാസ്ത്രപരമായ അടിസ്ഥാനത്തില്‍ മുമ്പ് പലസ്തീന്‍ രാഷ്ട്രത്തെ എതിര്‍ത്തിരുന്ന യിസ്രായേലികള്‍ക്ക് അത് യിസ്രായേലിന്റെ സുരക്ഷയ്ക്ക് ഗുണം ചെയ്യുമെന്നും ഭാവിയില്‍ ഹമാസ് പോലുള്ള ആക്രമണങ്ങള്‍ തടയപ്പെടുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.