ബേബി പൌഡര്‍ ക്യാന്‍സറിനു കാരണമായി, കമ്പനി 45 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

ബേബി പൌഡര്‍ ക്യാന്‍സറിനു കാരണമായി, കമ്പനി 45 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

Health

ബേബി പൌഡര്‍ ക്യാന്‍സറിനു കാരണമായി, കമ്പനി 45 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

ന്യുയോര്‍ക്ക്: പ്രമുഖ കമ്പനിയുടെ ടാല്‍ക്കം പൌഡര്‍ അര്‍ബുദമുണ്ടാക്കിയെന്നാരോപിച്ച് സ്ത്രീയുടെ കുടുംബത്തിന് ഭീമന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. യു.എസില്‍ ഇല്ലിനോയി സ്വദേശിനി തെരേസ ഗാര്‍സിയുടെ കുടുംബത്തിനാണ് അനുകൂല വിധിയുണ്ടായത്.

തെരേസ ഗാര്‍സിയുടെ മരണത്തിന് ഉത്തരവാദിയാണെന്ന് ആരോപിക്കപ്പെട്ട ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി 45 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനാണ് കോടതിയുടെ ഉത്തരവ്. പത്തു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധി.

ആറ് കുട്ടികളുടെ അമ്മയായ തെരേസ മെര്‍സോ തെലിയോമ ബാധിച്ച് 2020-ല്‍ മരണപ്പെട്ടു. തെരേസയുടെ മരണത്തിനുത്തരവാദി ജോണ്‍സണ്‍ ആര്‍ഡ് ജോണ്‍സണ്‍ കമ്പനിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നഷ്ട പരിഹാരം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത്.

ടാല്‍കം പൌഡറില്‍ ആസ്ബറ്റോസ് കലര്‍ത്തിയാണ് കമ്പനി വില്‍പന നടത്തിയെന്നായിരുന്നു തെരേസയുടെ കുടുംബത്തിന്റെ ആരോപണം.

കോടതിയുടെ കണ്ടെത്തലിനെതിരെ കമ്പനി അപ്പീല്‍ നല്‍കുമെന്നു കമ്പനിയുടെ ഇന്‍ഹൌസ് ലിറ്റിഗേഷന്‍ വിഭാഗം മേധാവി എറിക് ഹാസ് പറഞ്ഞു.

ടാല്‍കം പൌഡര്‍ നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ലെന്ന് കമ്പനിയുടെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2020-ഓടെ വടക്കേ അമേരിക്കന്‍ വിപണിയില്‍ നിന്നും 2023 ഡിസംബറോടെ ലോകമെമ്പാടും നിന്നും ഇത്തരം ഉല്‍പ്പന്നങ്ങള്‍ മാറ്റിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.