കൊടും വെയിലത്ത് കുപ്പിവെള്ളം വാങ്ങി കുടിക്കുന്നത് ദോഷകരം
കൊടും വെയിലത്ത് അന്തരീക്ഷം ചുട്ടുപൊള്ളി നില്‍ക്കുമ്പോള്‍ ആശ്വസത്തിനായി നമ്മളില്‍ പലരും ആശ്രയിക്കുന്നത് കുപ്പിവെള്ളത്തെയാണ്.
പൊരിവെയിലത്ത് വാഹനങ്ങളിലും മറ്റും കൊണ്ടുവരുന്ന കുപ്പിവെള്ളവും കോളയും മറ്റുമാണ് നാം വാങ്ങി കുടിക്കുന്നത്.
കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റമാണ് അപകടകാരി.
വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ളാസ്റ്റിക് രോഗങ്ങള്‍ക്ക് വഴിതെളിക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
പോളിഎല്ലലീന്‍ ടെറഫ് താലേറ്റ് (പെറ്റ്) വിഭാഗത്തിലുള്ള പ്ളാസ്റ്റിക് ഉപയോഗിച്ചാണ് കുടിവെള്ള കുപ്പികള്‍ നിര്‍മ്മിക്കുന്നത്.
കുപ്പി നിര്‍മ്മാണം ലാഭകരമാക്കാന്‍ പെറ്റിനൊപ്പം ഗുണമേന്മ കുറഞ്ഞ രാസവസ്തുക്കളും ചേര്‍ക്കും.
ശുദ്ധമായ പ്ളാസ്റ്റിക്കാണെങ്കില്‍ കൂടിയ ചൂടേറ്റാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
കുപ്പിവെള്ളം വെയിലേല്‍ക്കുമ്പോള്‍ ചൂടായി പ്ളാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങും.
ഇത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍.

