സ്വവര്‍ഗ്ഗ ദമ്പതികളെ അനുഗ്രഹിക്കല്‍: പ്രഖ്യാപനം മാര്‍പാപ്പാ പിന്‍വലിക്കണണെന്ന് കത്തോലിക്കാ വൈദികരും പണ്ഡിതരും
വത്തിക്കാന്‍: സ്വവര്‍ഗ്ഗാനുരാഗികളായ ദമ്പതികള്‍ക്ക് അനുഗ്രഹം നല്കുന്ന പ്രഖ്യാപനം ഫ്രാന്‍സിസ് മാര്‍പാപ്പാ പിന്‍വലിക്കണമെന്ന് കത്തോലിക്കാ വൈദികരും പണ്ഡിതരുമായ 90-ലധികം വരുന്ന സംഘം ആവശ്യപ്പെട്ടു.
സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ആശീര്‍വാദം നല്കല് പുരോഹിതരെ അധികാരപ്പെടുത്തുന്ന വിവാദ വത്തിക്കാന്‍ രേഖ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു കത്തില്‍ കത്തോലിക്കാ പാസ്റ്റര്‍മാരും, വൈദികരും, പണ്ഡിതന്മാരും, പ്രൊഫസര്‍മാരും, ഡോക്ടര്‍മാരും, റോമന്‍ കത്തോലിക്കാ സഭയിലെ എല്ലാ കര്‍ദ്ദിനാള്‍മാരോടും ബിഷപ്പുമാരോടും അവരുടെ രൂപതകളില്‍ ഫിഡൂസിയ സപ്ളിക്കന്സ് നടപ്പാക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെടുകയും രേഖ പിന്‍വലിക്കാന്‍ ഫ്രാന്‍സിസിനോട് ആവശ്യപ്പെടുകയും ചെയ്തു.
വത്തിക്കാന്‍ രേഖയെ ന്യായീകരിക്കുമ്പോള്‍ പല യാഥാസ്ഥിക കത്തോലിക്കരും ഇത് വിവാഹത്തെയും ലൈഗികതയെയും കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് വാദിക്കുന്നു.
പ്രാരംഭ പ്രസിദ്ധീകരണത്തിനു മുമ്പായി മൊത്തം 92 പ്രമുഖ വ്യക്തികളാണ് കത്തില്‍ ഒപ്പു വച്ചിട്ടുള്ളത്. കത്തില്‍ ഒപ്പിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും സമയമുണ്ടെന്ന് ഫെബ്രുവരി 15നകം ഇ മെയിലായി പേര്, യോഗ്യത, സ്ഥാനം എന്നിവ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.

