ഇന്ത്യയില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു

ഇന്ത്യയില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു

Breaking News Health India

ഇന്ത്യയില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു

ന്യൂഡെല്‍ഹി: സ്ത്രീകളില്‍ കണ്ടുവരുന്ന ക്യാന്‍സറുകളിലൊന്നാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ഇന്ത്യയിലാണ് ഏറ്റവും അധികം സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗികളുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2025 ഓടെ ക്യാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കുന്നു. 2022-ല്‍ ഏകദേശം 14.6 ലക്ഷം സ്ത്രീകളെ ഈ അര്‍ബുദം ബാധിച്ചു.

2025-ല്‍ ഇത് 15.7 ലക്ഷമായി ഉയരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം എന്നു പറയുന്നത്.

സ്താനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. എന്തുകൊണ്ട് ഈ ക്യാന്‍സര്‍ സ്ത്രീകളില്‍ വര്‍ദ്ധിച്ചു വരുന്നതെന്നു വിദഗ്ദ്ധര്‍ അടുത്തിടെ പഠനം നടത്തിയിരുന്നു.

സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ വേണ്ടത്ര അവബോധവും പ്രതിരോധ നടപടികളും ഇല്ലാത്തതാണ് ഇത്രയധികം വര്‍ദ്ധനവിനു പ്രധാന കാരണമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ സെര്‍വിക്കല്‍ ക്യാന്‍സറിന് പലപ്പോഴും എച്ച്ഐവി, എച്ച്പിവി എന്നിവ കാരണമാകുമെന്ന വസ്തുത പലര്‍ക്കും അറിയില്ല. ഈ വൈറസുകളാണ് പലപ്പോഴും സെര്‍വിക്കല്‍ ക്യാന്‍സര്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം.

ഇന്ത്യയുടെ പല ഭാഗങ്ങളിലും മതിയായ മെഡിക്കല്‍ സൌകര്യങ്ങള്‍, മെഡിക്കല്‍ ചെക്കപ്പുകള്‍, വാക്സിനേഷന്‍ എന്നിവയുടെ അഭാവം ഇപ്പോഴും ജനങ്ങള്‍ക്കിടയിലുണ്ട്. ഇത് രോഗനിര്‍ണ്ണയം വൈകുന്നതിലേക്ക് കാരണമാകുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.