10 മാസത്തിനിടയില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ 600 ആക്രമണങ്ങള്‍

Breaking News Global India

10 മാസത്തിനിടയില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ 600 ആക്രമണങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 10 മാസത്തിനിടയില്‍ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യാനികള്‍ക്കും മുസ്ളീങ്ങള്‍ക്കും എതിരായി 600 ആക്രമണങ്ങള്‍ നടന്നതായി പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

 

ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത് ബംഗാളില്‍ 70 കാരി കന്യാസ്ത്രീയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിത്തീര്‍ത്ത് സംഭവമണ്. ക്രിസ്ത്യന്‍ മുസ്ളീം വിഭാഗങ്ങളില്‍ നിന്നായി 40 പേരോളം കൊല്ലപ്പെട്ടു.

 

ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്‍ഡ്യ പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റശേഷം മുതലുള്ള കണക്കാണിത്.

 

ഇന്ത്യയുടെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ വന്‍ തോതില്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ആരാധനാലയങ്ങള്‍ വീടുകള്‍ തുടങ്ങിയവ നശിപ്പിക്കപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.