ഹമാസ് ആക്രമണത്തിനുശേഷം ഫ്രാന്‍സിലും ബ്രിട്ടനിലും യഹൂദ വിരുദ്ധ ആക്രമണം നാലിരട്ടിയായി

ഹമാസ് ആക്രമണത്തിനുശേഷം ഫ്രാന്‍സിലും ബ്രിട്ടനിലും യഹൂദ വിരുദ്ധ ആക്രമണം നാലിരട്ടിയായി

Asia Breaking News Europe

ഹമാസ് ആക്രമണത്തിനുശേഷം ഫ്രാന്‍സിലും ബ്രിട്ടനിലും യഹൂദ വിരുദ്ധ ആക്രമണം നാലിരട്ടിയായി

പാരീസ്: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ ഫ്രാന്‍സിലും ബ്രിട്ടനിലും യഹൂദ വിരുദ്ധ ആക്രമണങ്ങള്‍ നാലിരട്ടിയായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.

യഹൂദ താല്‍പ്പര്യ ഗ്രൂപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് ഫ്രാന്‍സിലെ യഹൂദ സ്ഥാപനങ്ങളുടെ കൌണ്‍സില്‍ (ക്രിഫ്) ഒക്ടോബര്‍ 7-ന് യിസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനുശേഷമുള്ള സംഭവങ്ങളുടെ കുത്തനെ വര്‍ദ്ധനവിന് കാരണമായി.

2023-ല്‍ 1676 ആന്റി സെമറ്റിക് ആക്രമണങ്ങള്‍ നടന്നതായി ക്രിഫ് റിപ്പോര്‍ട്ടു ചെയ്തു. മുന്‍ വര്‍ഷം ഇത് 436 ആയിരുന്നു. ഏകദേശം നാലിരട്ടി വര്‍ദ്ധനവ്.

2023-ല്‍ നടന്ന 1476 യഹൂദ വിരുദ്ധ സംഭവങ്ങളില്‍ 1242 എണ്ണവും ഹമാസിന്റെ ആക്രമണത്തിനും വര്‍ഷത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍ സംഭവിച്ചതുമാണ്. ഇത് ഗണ്യമായി കുതിച്ചുയരുകയാണ്.

ബ്രിട്ടനിലെ സ്ഥിതിയും വ്യത്യസ്തമല്ല. ബ്രിട്ടനിലെ പകുതിയോളം യഹൂദരും ആക്രമണങ്ങളെ ഭയന്ന് യു.കെ. വിടാന്‍ ആലോചിക്കുന്നതായി ഒരു പുതിയ സര്‍വ്വേ കാണിക്കുന്നു.

യു.കെ. ആസ്ഥാനമായുള്ള കാമ്പെയ്ന്‍ എഗൈന്‍സ്റ്റ് ആന്റി സെമറ്റിസം എന്ന ചാരിറ്റിയാണ് സര്‍വ്വേ നടത്തിയത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 12 മുതല്‍ 17 വരെ 3744 ബ്രിട്ടീഷ് യഹൂദ പൌരന്മാരുമായി നടത്തിയ സര്‍വ്വേയില്‍ രാജ്യത്തെ 70 ശതമാനം യഹൂദരും തങ്ങളുടെ യഹൂദ ഐഡന്റിറ്റി മറച്ചു വെയ്ക്കുന്നത് ചുറ്റുമുള്ള ശത്രുക്കളായ സഹപൌരന്മാരുടെ ഉപദ്രവവും പീഢനങ്ങളും ഭയന്നാണെന്ന് യിസ്രായേലിലെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

പലസ്തീനെ നദിയില്‍നിന്ന് സമുദ്രത്തിലേക്ക് മോചിപ്പിക്കുക എന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് പലസ്തീനിയന്‍ അനുയായികളാണ് യു.കെ.യില്‍ റാലി നടത്തിയത്.

ഹോളോകോസ്റ്റിനശേഷം ഒരു വംശഹത്യാ ദര്‍ശനമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നുമുണ്ട്. അവര്‍ പറയുന്നു ഈ പ്രദേശം യഹൂദന്മാരില്‍നിന്നും മോചിതമാകും.

സര്‍വ്വേയില്‍ പങ്കെടുത്ത 60 ശതമാനം പേരും ഒക്ടോബര്‍ 7-ന് ശേഷം ഏതെങ്കിലുമൊരു യഹൂദ വിരുദ്ധ സംഭവത്തെ അഭിമുഖീകരിച്ച ഒരാളായോ സംഭവത്തിനു സാക്ഷ്യം വഹിക്കുകയോ ചെയ്തവരാണെന്ന് സര്‍വ്വേയില്‍ കണ്ടെത്തി.

ബ്രിട്ടനിലും യഹൂദ വിരുദ്ധ കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുകയാണെന്ന് സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.