ഉറക്കക്കുറവ് ഗുരുതര രോഗങ്ങളിലേക്ക് നയിക്കുമെന്ന് പഠനം
ലണ്ടന്‍ : ഉറക്കക്കുറവ് മനനുഷ്യന്റെ ആരോഗ്യനിലയെ മോശമാക്കുമെന്ന് പുതിയ പഠനം.
അഞ്ചു മണിക്കൂറില്‍ കുറവ് മാത്രം രാത്രിയുറക്കമുള്ളവര്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ പിടികൂടാനുള്ള സാദ്ധ്യത കൂടുതലെന്ന് ബ്രിട്ടന്‍ കേന്ദ്രികരിച്ച് നടത്തിയ ബ്രഹദ് പഠനത്തില്‍ കണ്ടെത്തി.
എ.എല്‍ .ഒ.എസ് മെഡിസിന്‍ ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 50-ാമത്തെ വയസില്‍ ഗുരുതരമായ രോഗങ്ങളില്ലാത്ത 8000 പേരിലായിരുന്നു പഠനം.
അടുത്ത 25 വര്‍ഷത്തേക്ക് ഓരോ നാല് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഉറക്കം, ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ എന്നിവ പഠനത്തിന് വിധേയമാക്കി. അമ്പത് വയസുകാരില്‍ അഞ്ച് മണിക്കൂര്‍ മാത്രം ഉറങ്ങുന്നവര്‍ക്ക് ഏഴു മണിക്കൂര്‍ ഉറങ്ങുന്നവരേക്കാള്‍ രണ്ടോ അതിലധികമോ ഗുരുതര രോഗങ്ങള്‍ വരാനുള്ള സാദ്ധ്യത 30 ശതമാനം കൂടുതലാണ്.
അറുപതുകാരില്‍ ഇത് 32 ശതമാനവും ഏഴുപതികാരില്‍ 40 ശതമാനമായും വര്‍ദ്ധിക്കുന്നു. പ്രമേഹം, ക്യാന്‍സര്‍ , ഗുരുതര ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസംബന്ധമായ തകരാറുകള്‍ , ശ്വാസകോശ രോഗങ്ങള്‍ , കിഡ്നി തകരാര്‍ , കരള്‍ രോഗം, വിഷാദം, ക്ഷീണം, മാനസിക രോഗം, പാര്‍ക്കിന്‍സണ്‍സ്, വാതം തുടങ്ങിയ രോഗങ്ങളിലേക്കാണ് ഉറക്കക്കുറവ് നയിക്കുക.
യു.എസ്. പ്രിവന്‍ഷന്‍ നടത്തിയ മറ്റൊരു പഠനത്തില്‍ ഏഴ് മുതല്‍ 9 മണിക്കൂര്‍ വരെ രാത്രിയുറക്കമില്ലാത്ത യുവാക്കളില്‍ അമിതവണ്ണം, രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് സാദ്ധ്യതയുള്ളതായി പഠനത്തില്‍ പറയുന്നു.

