സിടി സ്കാനുകള്‍ രക്താര്‍ബുദത്തിനു കാരണമാകുന്നതായി ഗവേഷകര്‍
കമ്പ്യൂട്ടെഡ് ടോമോഗ്രഫി (സിടി) സ്കാനുകള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ രക്താര്‍ബുദ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
പത്തുലക്ഷത്തിനടുത്ത് രോഗികളെ ഉള്‍പ്പെടുത്തി ദ യൂറോപ്യന്‍ പീടിയാട്രിക് സിടി (ഇഐ-പിടി) യാണ് പഠനം നടത്തിയത്.
കമ്പ്യൂട്ടറിന്റെ സഹായത്തോടെ എക്സറേകള്‍ ഉപയോഗിച്ച് ആന്തരീകാവയവങ്ങളുടെ വിശദമായി ചിത്രീകരണം നടത്തുന്ന രീതിയാണ് സിടി സ്കാന്‍.
ഇത് ഉപയോഗിച്ച റേഡിയേഷന് ഡോസും രക്താര്‍ബുദ സാദ്ധ്യതയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. 10-15 യൂണിറ്റ് റേഡിയേഷന് പോലും കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
അതേ സമയം കൃത്യമായ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും സിടി സ്കാനിന് തര്‍ക്കമില്ലാത്ത പങ്കുണ്ടെന്നും പഠനത്തില്‍ പറയുന്നു. നേച്ചര്‍ മെഡിസിന് ജേണലിലാണ് ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

