ആത്മഹത്യയില്‍നിന്നും രക്ഷനേടാന്‍ പ്രമുഖ കമ്പനിയുടെ നേസല്‍ സ്പ്രേ
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദുഃഖകരമായ ഒരു പ്രവണതയാണ് ആത്മഹത്യ. നിരവധി പേരാണ് ഓരോ ദിവസവും ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍ ഇതിനൊരു പരിഹാരവുമായി രംഗത്തു വന്നിരിക്കുകയാണ്് പ്രമുഖ ആഗോള കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ചെടുത്ത നേസല്‍ സ്പ്രേ ആത്മഹത്യാ പ്രവണതയുള്ളവര്‍ക്കായുള്ള ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നാണ് എഫ് ഡിഎ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ) പറയുന്നത്. അതിനായി എഫ് ഡിഎ അംഗീകാരവും നല്‍കി.
ആത്മഹത്യാ ചിന്താഗതിയുള്ളവര്‍ക്കിടയില്‍ നേസല്‍ സ്പ്രേ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുമെന്നും ഉടന്‍ ആളുകള്‍ക്ക് ലഭ്യമാക്കുമെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വൈസ് പ്രസിഡന്റ് മിഷേല്‍ ക്രാമര്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദമുള്ളവരിലെ ആത്മഹത്യാ പ്രവണത ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നേസല്‍ സ്പ്രേ ഉപയോഗിക്കുന്നതിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍ .
അമേരിക്കയിലെ കോവിഡ് മഹാമാരി മാനസീകാരോഗ്യത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ പരിശോധനകള്‍ നടത്തി വരികയായിരുന്നു. 2019 മാര്‍ച്ചില്‍ അംഗീകാരം ലഭിച്ചതു മുതല്‍ 6,000-ത്തോളം ആളുകള്‍ വിഷാദ രോഗ ചികിത്സയ്ക്കായി സ്പ്രേ ഉപയോഗിച്ചതായി ക്രാമര്‍ പറഞ്ഞു.
പ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഇതു സഹായിച്ചു. ആത്മഹത്യയെക്കുറിച്ച് ആലോചിക്കുന്ന വിഷാദ രോഗികളില്‍ ഇതു സംബന്ധിച്ചു പഠനം നടത്താന്‍ കമ്പനി തീരുമാനിച്ചിരുന്നു.
പഴയ ആന്റി ഡിപ്രസന്റുകളേക്കാള്‍ ഈ സ്പ്രേ വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നുവെന്നും ക്ളിനിക്കുകളിലും മറ്റും സ്പ്രേ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


Comments are closed.