യഹൂദ മരുഭൂമിയില്‍ അപൂര്‍വ്വ സങ്കീര്‍ത്തന ലിഖിതം കണ്ടെത്തി
യഹൂദ മരുഭൂമിയിലെ ഹിര്‍ക്കാനിയ കോട്ടയില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനത്തില്‍ പുതിയ നിയമത്തിന്റെ ഭാഷയായ കൊയ്നി ഗ്രീക്കില്‍ എഴുതിയ ഒരു അപൂര്‍വ്വ സങ്കീര്‍ത്തന ലിഖിതം കണ്ടെത്തി.
86-ാം സങ്കീര്‍ത്തനത്തിന്റെ ഖണ്ഡികയില്‍ യേശുക്രിസ്തുവേ എന്നെ കാത്തുകൊള്ളേണമേ, ഞാന്‍ എളിയവനും ദരിദ്രനുമാണ് എന്റെ പ്രാണനെ കാത്തുകൊള്ളേണമേ, ഞാന്‍ നിന്നോട് വിശ്വസ്തനാണ് എന്നാണ് എഴുതപ്പെട്ടത്.
എന്നാല്‍ യഥാര്‍ത്ഥ സങ്കീര്‍ത്തനത്തിന്റെ ആദ്യഭാഗം യേശുക്രിസതു എന്നതിനു പകരം കര്‍ത്താവ് എന്നാണ് വായിക്കുന്നത്.
കുരിശിനടിയില്‍ ചുവന്ന നിറത്തില്‍ ചായം പൂശിയ ഒരു വലിയ കെട്ടിട കല്ലിന്റെ വശത്താണ് ഇത് കണ്ടെത്തിയത്. ഇത് എഡി അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പ്രദേശത്ത് സ്ഥാപിതമായ ഒരു ചെറിയ ബൈസെന്റൈന്‍ ക്രിസ്ത്യന്‍ ആശ്രമമായിരിക്കാന് ഇടയുണ്ടെന്ന് ഗവേഷകര്‍ കരുതുന്നു.
ടെന്നസിയിലെ കാര്സണ് -ന്യൂമാന്‍ യൂണിവേഴ്സിറ്റിയുടെയും അമേരിക്കന്‍ വെറ്ററന്‍സ് ആര്‍ക്കിയോളജിക്കല്‍ റിക്കവറിയുടെയും സഹകരണത്തോടെ ഹീബ്രു യൂണിവേഴ്സിറ്റിയിലെ റൈന്ഗട്ട് ഫെല്‍ഡും, മൈക്കല്‍ ഹോബറും ചേര്‍ന്നാണ് ഉല്ഖനനം നടത്തിയത്.
പുരാതന ക്രിസ്ത്യന്‍ ആരാധനാ ക്രമത്തില്‍ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ സങ്കീര്ത്തനങ്ങളിലൊന്നാണിതെന്നും ഒരു സന്യാസി ചുവരിലും താഴെയും കുരിശിന്റെ ചുവരെഴുത്ത് വരച്ചതായി തോന്നുന്നു.
ലിപിയുടെ ശൈലിയെ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ ആറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് ലിഖിതം ആരംഭിക്കുന്നതെന്ന് ലിഖിതം മനസ്സിലാക്കാന്‍ സഹായിച്ച ബാര്‍ -ഇലാന്‍ സര്‍വ്വകലാശാലയിലെ അപ്നര് എക്കര്‍ അഭിപ്രായപ്പെടുന്നു.

