ക്രിസ്ത്യന്‍ യുവതിയെ പ്രവാചക നിന്ദയുടെ പേരില്‍ നാടുകടത്താന്‍ ശ്രമം

Breaking News Global Top News

ക്രിസ്ത്യന്‍ യുവതിയെ പ്രവാചക നിന്ദയുടെ പേരില്‍ നാടുകടത്താന്‍ ശ്രമം
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ഇസ്ലാമിക പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് ക്രിസ്ത്യന്‍ യുവതിയെ വീട് ആക്രമിച്ച് നാടുകടത്താന്‍ ശ്രമം.

 

പഞ്ചാബ് പ്രവിശ്യയില്‍ ഗജറാത്ത് നഗരത്തിനു സമീപമുള്ള ക്രൈസ്തവ യുവതിയായ സോണിയ ഗില്‍ (23)നെയാണ് യാഥാസ്ഥികരായ മുസ്ലീങ്ങള്‍ ആക്രമിച്ചത്. സോണിയ മുഹമ്മദ് പ്രവാചകന്റെ പേര് ഒരു പരസ്യത്തിനായി ഉപയോഗിച്ചു എന്നാരോപിച്ചാണ് ആക്രമിച്ചത്.

 

എന്നാല്‍ താന്‍ വീടുവിട്ടു പോവുകയില്ലെന്നും പോയാല്‍ തന്റെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരായ ക്രൈസ്തവരും ആക്രമിക്കപ്പെടുമെന്നും സോണിയ പറഞ്ഞു.

 

പോലീസ് പ്രാഥമിക അന്വേഷണം നടത്തി. 70 ഓളം പേരാണ് ആക്രമിക്കാന്‍ ഒരുങ്ങിയത്. സോണിയായ്ക്കെതിരെ കേസെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.