ക്രിസ്തുവിനെ സ്വീകരിച്ച വീട്ടമ്മയെ ഭര്‍ത്താവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി
അഡിസ് അബാബ: എത്യോപ്യയില്‍ ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ച വീട്ടമ്മയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. എത്യോപ്യന്‍ തലസ്ഥാന നഗരിയായ അഡിസ് അബാബയില്‍ കഴിഞ്ഞ 23-നാണ് ദാരുണമായ സംഭവം നടന്നത്.
വര്‍ക്കിറ്റു എന്ന വീട്ടമ്മയാണ് കൊലചെയ്യപ്പെട്ടത്. വര്‍ക്കിറ്റു കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായിത്തീര്‍ന്ന് അടുത്തുള്ള ഒരു പ്രാദേശിക സഭയില്‍ ആരാധനയ്ക്കു പോകാറുണ്ടായിരുന്നു. എന്നാല്‍ യാഥാസ്ഥിക മുസ്ലീം കുടുംബത്തിലെ അംഗമായ ഭര്‍ത്താവ് വര്‍ക്കിറ്റുവിനെ ഇസ്ലാം മതത്തിലേക്കു തിരികെക്കൈാണ്ടുവരുവാന്‍ ശ്രമം നടത്തി.
ഇതിനെച്ചൊല്ലി നിരന്തരം മര്‍ദ്ദിക്കാറുമുണ്ടായിരുന്നു. മാര്‍ച്ച് 19-ന് ഭര്‍ത്താവ് തന്റെ മറ്റൊരു ഭാര്യയുടെ സാന്നിദ്ധ്യത്തില്‍ വര്‍ക്കിറ്റുവിനെ വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. അവശയായ ഈ സഹോദരിയെ ചില അയല്‍പക്കക്കാര്‍ ചേര്‍ന്നു പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വര്‍ക്കിറ്റുവിന്റെ നില കൂടുതല്‍ വഷളായതിനെത്തുടര്‍ന്നു മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയപ്പോഴേക്കും മരണം സംഭവിച്ചു.
പോലീസ് ഭര്‍ത്താവിനേയും രണ്ടു സഹായികളേയും അറസ്റ്റു ചെയ്തു. എന്നാല്‍ ഇവരുടെ രണ്ട് ആണ്‍മക്കള്‍ 17 വയസുള്ള കാദിറും, 20 വയസുള്ള മുസ്തഫയും തങ്ങളുടെ മാതാവ് അന്വേഷിച്ച് കണ്ടെത്തി അനുഗമിച്ച യേശുക്രിസ്തുവിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനായി ധൈര്യമായി വര്‍ക്കിറ്റു ആരാധനയ്ക്കുപോയ സഭയുമായി ബന്ധപ്പെട്ടു.
ഇപ്പോള്‍ ഇവര്‍ തങ്ങളുടെ മാതാവ് ആരാധിച്ച യഥാര്‍ത്ഥ ദൈവത്തെ കണ്ടുമുട്ടുകയും മാതാവിന്റെ പാത പിന്‍പറ്റി ജീവിക്കുവാന്‍ തീരുമാനം എടുക്കുകയും ചെയ്തു.

