ഇന്തോനേഷ്യയില്‍ 9 മാസത്തിനിടയില്‍ തകര്‍ത്തത് 10 ക്രൈസ്തവ ആരാധനാലയങ്ങള്‍

Breaking News Global Top News

ഇന്തോനേഷ്യയില്‍ 9 മാസത്തിനിടയില്‍ തകര്‍ത്തത് 10 ക്രൈസ്തവ ആരാധനാലയങ്ങള്‍
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ അസീഹ പ്രവിശ്യയില്‍ കടുത്ത ഇസ്ലാമിക നിയമമായ ശരി അത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 9 മാസത്തിനിടയില്‍ ഇവിടെ പത്തോളം ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയുണ്ടായി.

 

പ്രാദേശിക ഭരണകൂടത്തിന്റെയോ, മത മൌലിക വാദികളുടെയോ നേതൃത്വത്തിലാണ് ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത്. ശരി അത്ത് നിയമങ്ങള്‍ ക്രൈസ്തവ സമൂഹത്തെ പാടെ തുടച്ചു നീക്കാനായി മത മൌലിക വാദികള്‍ പ്രയോജനപ്പെടുത്തുകയാണ്. ഇസ്ലാമിക സംഹിതകള്‍ മറ്റു മതക്കാര്‍ക്കും ബാധകമാണെന്നാണ് ഇവരുടെ വാദഗതി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ മാണ്ടു പാങ് ഗ്രാമത്തിലെ പാക്പക് ദൈരി ക്രിസ്ത്യന്‍ ചര്‍ച്ച് ഒരു സംഘം അക്രമികള്‍ അഗ്നിക്കിരയാക്കി.

 

വിശ്വാസികളെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിനു ക്രൈസ്തവരെ ഈ പ്രദേശത്തുനുന്നും ആട്ടി ഓടിച്ചു. അസീഹയില്‍ ധാരളം ആളുകള്‍ ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നുണ്ട്. സഭകള്‍ വളരുമ്പോള്‍ ആരധനാലയങ്ങളും ആവശ്യമായിരിക്കുന്നു. ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുവാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കുന്നില്ല. ഈ നടപടി ക്രൈസ്തവരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു.

 

ക്രൈസ്തവ നേതാക്കള്‍ ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി അധികാരികളെ സമീപിക്കുമ്പോള്‍ സംഭാഷണത്തിനുപോലും തയ്യാറക്കുന്നില്ല എന്നതാണു സ്ഥിതി. സാധാരണക്കാരാരായ വിശ്വാസികള്‍ ഒരു ആരാധനാലയം കഷ്ടപ്പെട്ടു നിര്‍മ്മിച്ചാല്‍ അത് മണിക്കൂറുകള്‍ക്കകം ഇടിച്ചു നിരത്തുന്ന രീതിയാണ് കണ്ടു വരുന്നത്. ദൈവമക്കള്‍ പ്രത്യേകം പ്രര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.