സൌന്ദര്യ വര്‍ദ്ധക ക്രീമുകള്‍ വൃക്കരോഗത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തല്‍

സൌന്ദര്യ വര്‍ദ്ധക ക്രീമുകള്‍ വൃക്കരോഗത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തല്‍

Health

സൌന്ദര്യ വര്‍ദ്ധക ക്രീമുകള്‍ വൃക്കരോഗത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തല്‍

കോട്ടക്കല്‍ ‍: സൌന്ദര്യ വര്‍ദ്ധക ക്രീമുകള്‍ വൃക്ക രോഗത്തിനു കാരണമാകുന്നുവെന്ന കണ്ടെത്തലുമായി കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്റ്റലിലെ നെഫ്രോളജി വിഭാഗം.

തൊലി വെളുക്കാനായി ഉയര്‍ന്ന അളവില്‍ ലോഹ മൂലകങ്ങളടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ച സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ ഉള്ളവരില്‍ മെമ്പൌസ് നെഫ്രോളജി എന്ന അപൂര്‍വ്വ രോഗം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ‍. വിപണിയില്‍ ലഭിക്കുന്ന എന്തും വാങ്ങി മുഖത്ത് തേക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് ജില്ലാ ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം അറിയിച്ചു.

സൌന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളിലെ ഇറക്കുമതി വിവരം, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ ‍, സാധനത്തിന്റെ പേരും വിലാസവും എന്നിവ സൂഷ്മമായി പരിശോധിക്കണം.

വ്യജ ഉല്‍പ്പന്നങ്ങളില്‍ വീഴരുത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ ചികിത്സ തേടിയെത്തിയ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള രോഗികളിലാണ് രോഗം കണ്ടെത്തിയത്. 14 കാരിയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മരുന്നുകള്‍ ഫലപ്രദമാകാതെ വന്നപ്പോള്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഫെയര്‍നെസ് ക്രീം അടുത്ത ദിവസങ്ങളില്‍ ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു.

മറ്റൊരു ബന്ധുവിനും സമാന രോഗാവസ്ഥയുണ്ടായി. ഇരുവര്‍ക്കും നെല്‍ 1 എം എന്‍ പോസിറ്റീവായിരുന്നു. ഇതിനിടെ ഒരു യുവാവും സമാന ലക്ഷണങ്ങളുമായി സമീപിച്ചു. പിന്നീട് പലരും ചികിത്സയ്ക്കായി വന്നു. ഇതില്‍ 8 പേര്‍ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചവരാണെന്ന് മനസ്സിലായി.

ഡോക്ടര്‍മാര്‍ പറഞ്ഞ പരിശോധനയില്‍ മെര്‍ക്കുറിയുടെയും ഈയത്തിന്റെയും അളവ് അനുവദനീയമായതിനേക്കാള്‍ 100 മടങ്ങ് അധികമാണെന്ന് കണ്ടെത്തി. രോഗം വന്നവരില്‍ ക്ഷീണം, നീര്, മൂത്രത്തില്‍ അമിത പത എന്നിവയാണ് രോഗലക്ഷണങ്ങള്‍ ‍.

മാസങ്ങള്‍ക്കു മുമ്പ് ഓപ്പറേഷന്‍ സൌന്ദര്യ എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ മൂന്നു ജില്ലകളില്‍നിന്നായി ലിപ്സ്റ്റിക്, ഫേസ് ക്രീം, സോപ്പ് എന്നിവ പിടിച്ചെടുക്കുകയുണ്ടായി. പലരും ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.