രാജ്യത്ത് 10 വര്‍ഷം കൊണ്ട് വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ 70 ശതമാനം കൂടി
ന്യൂഡെല്‍ഹി: രാജ്യത്ത് 2011-നും 2021-നും ഇടയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ 70 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.
2015-നു ശേഷം രാജസ്ഥാനിലെ കോട്ടയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത വര്‍ഷമാണ്. ഇത്. രണ്ടു മാസത്തിനിടെ ഐഐടി ഡല്‍ഹിയില്‍ രണ്ട് ദളിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.
2021-ല്‍ 13,089 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായാണ് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011-ല്‍ 7696 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. അതായത് വിദ്യാര്‍ത്ഥി ആത്മഹത്യയില്‍ 70 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി.
രാജ്യത്താകെയുള്ള ആത്മഹത്യാ നിരക്കിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2011-നെ അപേക്ഷിച്ച് 2.3 ശതമാനത്തിന്റെ വര്‍ദ്ധനയാണുള്ളത്. 2021-ലെ ആകെ ആത്മഹത്യയുടെ എട്ടു ശതമാനമാണ് വിദ്യാര്‍ത്ഥി ആത്മഹത്യാ നിരക്ക്.
ദൈശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ അപകട മരണവും ആത്മഹത്യയും റിപ്പോര്‍ട്ടില്‍ 18 വയസിന് താഴെയുള്ള 30 ശതമാനം (3633) വിദ്യാര്‍ത്ഥി ആത്മഹത്യകളിലും കുടുംബ പ്രശ്നമാണ് കാരണമെന്ന് വ്യക്തമാക്കുന്നു.
1495 കേസുകളില്‍ (14 ശതമാനം) പ്രണയ നൈരാശ്യവും 1408 (13 ശതമാനം) കേസുകളില്‍ രോഗങ്ങളും എട്ട് ശതമാനം അഥവാ 864 കേസുകളില്‍ പരീക്ഷകളിലെ പരാജയവും ആത്മഹത്യാ കാരണങ്ങളായി കരുതപ്പെടുന്നു.

