തകര്‍ക്കപ്പെട്ടത് 20 ചര്‍ച്ചുകളും 200 വീടുകളും സ്ഥാപനങ്ങളും

തകര്‍ക്കപ്പെട്ടത് 20 ചര്‍ച്ചുകളും 200 വീടുകളും സ്ഥാപനങ്ങളും

Breaking News Top News

പാക്കിസ്ഥാനില്‍ തകര്‍ക്കപ്പെട്ടത് 20 ചര്‍ച്ചുകളും 200 വീടുകളും സ്ഥാപനങ്ങളും
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ഇസ്ളാമിക ആള്‍ക്കൂട്ടം നടത്തിയ ആക്രമണങ്ങളില്‍ 20 ക്രിസ്ത്യന്‍ ആരാധനാലയങ്ങളും ക്രൈസ്തവരുടെ 200-ഓളം വീടുകളും സ്ഥാപനങ്ങളുമെന്ന് റിപ്പോര്‍ട്ട്.

ആഗസ്റ്റ് 16-ന് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയില്‍ ജാരന്‍വാല ഗ്രാമത്തിലാണ് ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയത്.

ക്രൈസ്തവര്‍ കൂടുതലായി താമസിക്കുന്ന ഇവിടെ ക്രൈസ്തവ യുവാക്കളെ കുടുക്കിയതിനെത്തുടര്‍ന്നാണ് അക്രമ പരമ്പരയ്ക്ക് തിരികൊളുത്തിയതെന്നാണ് ക്രിസ്ത്യാനികള്‍ ആരോപിക്കുന്നത്. അഗ്നിക്കിരയാക്കിയും ഇടിച്ചു നിരത്തിയുമാണ് തകര്‍ത്തത്.

ഫുള്‍ ഗോസ്പല്‍ അസംബ്ളീസ് ചര്‍ച്ചിലെ അംഗങ്ങളായ 24 കാരനായ റോക്കി എന്ന ഉമര്‍ സലിമിനെയും ഇളയ സഹോദരന്‍ 21 കാരനായ രാജയെയും അതേ പ്രതികാരബുദ്ധിയോടെ മതനിന്ദാ കേസില്‍ കുടുക്കിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഒരു ടെക്സ്റ്റൈല്‍ ഫാക്ടറിയില്‍ ക്ളീനറായി ജോലി ചെയ്യുന്ന റോക്കി രാവിലെ ജോലിക്കായി പോകുമ്പോള്‍ ഒരു മുസ്ളീം അയല്‍വാസിയുടെ വാതിലില്‍ ചുവന്ന മഷിയില്‍ എന്തോ എഴുതിയ ഒരു കടലാസു കാണുകയും അത് വായിക്കാനായി അടുത്തുചെന്നു നോക്കിയപ്പോള്‍ മതനിന്ദയ്ക്കുള്ള വാക്കുകള്‍ കണ്ടു.

തന്റെയും രാജയുടെയും ഫോട്ടോ ഒട്ടിച്ച നിലയിലാണ് അത് കണ്ടത്. ഇതു കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും പെട്ടന്നു തന്നെ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുകയും ഇരുവരും മതനിന്ദ നടത്തിയെന്നുമാണ് ആരോപണം.

രാജ സമീപത്തെ ഒരു സ്കൂളിലെ ജോലിക്കാരനാണ്. ഇരുവര്‍ക്കുമെതിരെ പോലീസ് മതനിന്ദാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ കലാപം അടിച്ചമര്‍ത്താന്‍ അധികാരികളെ സഹായിക്കാനായി റോക്കിയും രാജയും ആഗസ്റ്റ് 17-നു തന്നെ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

പ്രാദേശിക ഇസ്ളാമിക നേതാക്കളുടെ നേതൃത്വത്തില്‍ ചില തീവ്രവാദി സംഘടനയുടെ പിന്‍ബലത്തിലാണ് ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയതെന്ന് പ്രദേശത്തെ സുവിശേഷകനായ ഇമ്രാന്‍ ഭട്ടി പറഞ്ഞു.

5000-ത്തിലധികം ക്രിസ്ത്യാനികള്‍ ജരന്‍വാലയില്‍ താമസിക്കുന്നു. അവരില്‍ ഭൂരിഭാഗവും ഇടുങ്ങിയ വീടുകളില്‍ താമസിക്കുന്നവരും ശുചീകരണ ജോലികള്‍ ഉള്‍പ്പെടയുള്ള ജോലിക്കാരുമാണ്.

ആക്രമണങ്ങള്‍ക്കിടെ നല്ലവരായ ചില മുസ്ളീങ്ങളും ക്രിസ്ത്യാനികളെ സഹായിക്കാനും സംരക്ഷിക്കാനും സന്നദ്ധരായെന്നും അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.