പാശ്ചാത്യ ഉപരോധങ്ങള്‍ സിറിയയിലെ ക്രിസ്ത്യന്‍ സമൂഹത്തെ തളര്‍ത്തുകയാണെന്ന് സഭാ നേതാക്കള്‍

പാശ്ചാത്യ ഉപരോധങ്ങള്‍ സിറിയയിലെ ക്രിസ്ത്യന്‍ സമൂഹത്തെ തളര്‍ത്തുകയാണെന്ന് സഭാ നേതാക്കള്‍

Asia Breaking News Middle East

പാശ്ചാത്യ ഉപരോധങ്ങള്‍ സിറിയയിലെ ക്രിസ്ത്യന്‍ സമൂഹത്തെ തളര്‍ത്തുകയാണെന്ന് സഭാ നേതാക്കള്‍
ആലപ്പോ: സിറിയയ്ക്കെതിരായ സാമ്പത്തിക ഉപരോധം ക്രിസ്ത്യന്‍ സമൂഹത്തെ തളര്‍ത്തുന്നതായി സിറിയയിലെ സഭാ നേതാക്കള്‍ ‍.

ഉപരോധം രാജ്യത്ത് മാനുഷിക സഹായം നല്‍കുന്നത് മിക്കവാറും അസാദ്ധ്യമാക്കുന്നുവെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആല്‍ഫ്രഡോ മനോവാനോയോട് ഹോംസിലെ ആര്‍ച്ച് ബിഷപ്പ് ജാക്ക് മൌറാദ് പറഞ്ഞു.

ഉപരോധം അതിന്റെ ഉദ്ദേശിച്ച ലക്ഷ്യത്തേക്കാള്‍ ‍, സിറിയന്‍ സര്‍ക്കാരിനേക്കാള്‍ ക്രിസ്ത്യാനികളിലാണ് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വൈദ്യുതി, ഭക്ഷണം, മരുന്ന് തുടങ്ങിയ ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് ആലപ്പോ ആര്‍ച്ച് ബിഷപ്പ് അന്റേയിന്‍ ചാഹ്ദ പറഞ്ഞു.

നിരവധി സ്കൂളുകള്‍ അടച്ചുപൂട്ടുകയോ ദേശസാല്‍ക്കരിക്കുകയോ ചെയ്യുന്നത് രാജ്യത്തെ കത്തോലിക്കാ വിദ്യാഭ്യാസ സബ്രദായത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഇത് പഠനത്തെയും മതാന്തര സംവാദത്തെയും സമൂലവല്‍ക്കരണം തടയുന്നതിനെയും ബാധിക്കുന്നുവെന്ന് അരീറ്റുസയിലെ ബിഷപ്പ് റാമി അല്‍ ‍- കബാലന്‍ ആശങ്ക അറിയിച്ചു.

വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധം മൂലം സിറിയയിലെ ക്രിസ്ത്യന്‍ സമൂഹം 20 ലക്ഷത്തില്‍നിന്നും 3 ലക്ഷമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.